മയക്കുമരുന്നിന് അടിമയാക്കി ലൈംഗികപീഢനം; ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ്

പാലക്കാട്‌: മയക്കു മരുന്ന് നൽകി വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിനിരയാക്കി വരുന്നതായി തൃത്താലയിലെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടങ്ങൾക്കെതിരെ അധികാരികൾ സ്വീകരിക്കുന്ന മൃദു സമീപനങ്ങളാണ് ഇത്തരം പൈശാചിക സംഭവങ്ങൾ സമൂഹത്തിൽ പെരുകുന്നതിനു കാരണമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ച് ത്വരിതഗതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടി മാതൃകാപരമായ ശിക്ഷ നല്‍കി ഇരകൾക്കു നീതി ഉറപ്പാക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഹാജറ ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്‌ ആസിയ റസാക്ക്, സെക്രട്ടറി സഫിയ ഇക്ബാൽ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment