പിതാവിന്റെ നിരന്തര പീഡനം സഹിക്കാനാവാതെ പന്ത്രണ്ടുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി; പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു

ഇടുക്കി: സ്വന്തം പിതാവില്‍ നിന്ന് നിരന്തരം പീഡനമേറ്റു വാങ്ങേണ്ടി വന്ന പന്ത്രണ്ടുകാരി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പരാതി നല്‍കി. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലാണ് മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

മൂന്നു വര്‍ഷം മുമ്പ് അമ്മ മരണപ്പെട്ട പെണ്‍‌കുട്ടിയേയാണ് പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഐജിയുടെ നിർദ്ദേശ പ്രകാരം പെൺകുട്ടിയുടെ അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്റ്റേറ്റ് സ്കുളിൽ പഠിക്കുന്ന കുട്ടിയെ അച്ഛൻ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്വന്തം അച്ഛനായതിനാൽ ബന്ധുക്കളോടോ കൂട്ടുകാരോടൊ ഒന്നും പറയാൻ കഴിഞ്ഞില്ല. ഇതിനിടെ കോവിഡ് പിടിമുറുക്കി സ്കൂൾ തുറക്കാതെയായത്തോടെ അച്ഛന്റെ പീഡനവും വർധിച്ചു. ഇതോടെയാണ് കുട്ടി ആരുടെയോ പക്കൽ നിന്ന് ചൈൽഡ് ലൈന്‍ ഓഫീസിന്റെ ഫോൺ നമ്പർ കണ്ടെത്തി പരാതി നൽകിയത്.

സംഭവത്തിൽ ഐ ജി ഇടപെടുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടാൻ നിർദ്ദേശവും നൽകി. ദേവികുളം എസ്ഐ റ്റി ബി വിബിൻ്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തുകയും പ്രതിയായ അച്ഛനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment