Flash News

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലം‌നൈ വിദ്യാനിധി 2021 ജൂലൈ 10 ന്

July 8, 2021 , ജോസഫ് ജോണ്‍, കാല്‍ഗറി

ദുബായ്: പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലം‌നൈ “PALM INTERNATIONAL” ഇക്കുറിയും “PALM വിദ്യാനിധി 2021” നടപ്പിലാക്കുന്നു. പെണ്‍സമൂഹത്തിന്റെ വിദ്യഭ്യാസം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി കാണുന്ന ഇന്നത്തെ സാഹചര്യത്തില്‍, സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും മഹത്തായ സേവനം 1400 ലധികം അഗതികള്‍ക്ക് നല്‍കി പ്രവര്‍ത്തിച്ചു വരുന്ന പത്തനാപുരം ഗാന്ധിഭവന്‍ കുടുംബത്തിലെ 28 പെണ്‍കുഞ്ഞുങ്ങളുടെ ഈ വര്‍ഷത്തെ പഠന ധന സഹായമായി 2,15,000 രൂപയും, മാറിയ സാഹചര്യത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പാഠ്യ മാധ്യമ സംവിധാനത്തിലേക്ക് ചുവടുമാറുകയും ചെയ്തത് മനസ്സിലാക്കി 18 മൊബൈല്‍ ഫോണുകളും നല്‍കുന്നു.

പാം ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് ഉണ്ണികൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ 2021 ജൂലൈ 10 ശനിയാഴ്ച വൈകീട്ട് 5.00 മണിക്ക് (UAE സമയം), (6.30 PM – (IST), 9.00 AM, USA (EDT) ന് നടക്കുന്ന “PALM വിദ്യാനിധി 2021” എന്ന ബ്രഹത് ചടങ്ങ് കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത ചടങ്ങില്‍ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥി ആയിരിക്കും. അകാലത്തില്‍ പൊലിഞ്ഞുപോയ, പാം കുടുംബാംഗമായിരുന്ന റോബിന്‍ സന്തോഷിനെ ഈ ചടങ്ങില്‍ അനുസ്മരിക്കുന്നതായിരിക്കും. പാം ജനറല്‍ സെക്രട്ടറി ജിഷ്ണു ഗോപാല്‍, ട്രഷറര്‍ വേണുഗോപാല്‍ കോഴഞ്ചേരി, കര്‍മ്മ കോര്‍ഡിനേറ്റര്‍ തുളസീധരന്‍പിള്ള , പ്രോഗ്രാം കണ്‍വീനര്‍ മിഥുന്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ ZOOM / YOUTUBE എന്നീ പ്ലാറ്റുഫോമുകളില്‍ നടക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ സജ്ജനങ്ങളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു. (ZOOM Meeting ID : 954 733 9807. Passcode : 100721).

കഴിഞ്ഞ 14 വര്‍ഷക്കാലമായി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തിക്കൊണ്ടു മുന്നേറുന്ന പാം ഇന്റര്‍നാഷണല്‍, പന്തളം പോളിടെക്‌നിക് ആസ്ഥാനമാക്കി പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റ് , കര്‍മദീപം ഡയാലിസിസ് യൂണിറ്റ്, നിലാരംബരായ രോഗികളുടെ കുടുംബത്തിലേക്ക് ആവശ്യമായ വകകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാം റൈസ് കിറ്റ് പദ്ധതി എന്നിവ മുടക്കം കൂടാതെ മുന്നോട്ടുകൊണ്ടുപോകുന്നു . വര്‍ഷം തോറും 30 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്, കര്‍മ്മ സേവാ അവാര്‍ഡ്, പാം മെറിറ്റ് അവാര്‍ഡ് എന്നിവ വിദ്യാഭാസമേഖലയില്‍ “വിദ്യാനിധി’ കൂടാതെ നടത്തി വരുന്ന മറ്റു ഇടപെടലുകളാണ്. ഇതുകൂടാതെ ജീവകാരുണ്യ മേഖലയില്‍ സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പാം ഇന്റര്‍നാഷണല്‍ വര്‍ഷംതോറും ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു പ്രധാന അവാര്‍ഡാണ്, 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന ” പാം കര്‍മ്മ രത്‌ന അവാര്‍ഡ് “.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top