ഓൾ അമേരിക്കൻ മലയാളി ഇൻവിറ്റേഷണൽ ടൂര്‍ണമെന്റിനു ഇന്ന് തുടക്കം

ഓസ്റ്റിൻ: ഓസ്റ്റിനിലെ മലയാളി സോക്കർ ക്ലബായ ഓസ്റ്റിൻ സ്ട്രൈക്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഓൾ അമേരിക്കൻ മലയാളീ ഇൻവിറ്റേഷണൽ ടൂര്‍ണമെന്റിനു ഇന്ന് (ജൂലൈ 9) തുടക്കം. ഓസ്റ്റിൻ റൌണ്ട്റോക്ക് മൾട്ടി പർപ്പസ് ടർഫ് കോംപ്ലക്സിൽ വൈകുന്നേരം 5 മുതലാണ് മത്സരങ്ങൾ.

ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്, ന്യൂയോർക്ക് ചലഞ്ചേഴ്‌സ്, എഫ്സി കരോൾട്ടൻ, ഡാളസ് ഡയനാമോസ്, ഹൂസ്റ്റൺ യുണൈറ്റഡ് ജഗ്വാഴ്സ്, ഹൂസ്റ്റൺ യുണൈറ്റഡ് ടൈഗേഴ്‌സ്, ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്, ന്യൂയോർക്ക് മലയാളി സോക്കർ ക്ലബ് തുടങ്ങി അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നായി 9 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഫ്ളഡ് ലൈറ്റുള്ള ഗ്രൗണ്ടുകളിൽ ശനിയും ഞായറുമായി മത്സരങ്ങൾ പുരോഗമിക്കും. മുതിർന്നവർക്കുള്ള 35 പ്ലസ് ടൂർണമെന്റും ഇതിനിനോടൊപ്പം നടക്കും.

സ്കൈ ടവർ റിയാലിറ്റി (പ്ലാറ്റിനം സ്പോൺസർ), മാത്യു സിപിഎ, രഞ്ജു രാജ് മോർട്ടഗേജ് ലോൺസ് (ഗോൾഡ് സ്പോൺസേഴ്‌സ്), പ്രൈം ഫാമിലി കെയർ ടെലി മെഡിസിൻ, ഇൻകോർപൊറോ ഫിറ്റ്നസ്, സോൾട്ട് ൻ പെപ്പർ റസ്റ്ററന്റ് (പാർട്ടണേഴ്സ്), ടെയ്ലർ ഇൻസ്പെക്ഷൻ (പേട്രൺ) എന്നിവരാണ് ടൂർണമെന്റ് സ്പോൺസേഴ്‌സ്. ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയതായി ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് പ്രസിഡണ്ട് അജിത് വർഗീസ്, സെക്രട്ടറി മനോജ് പെരുമാലിൽ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment