നടീനടന്മാരായ മൃദുലയും യുവ കൃഷ്ണയും പരമ്പരാഗത രീതിയില്‍ വിവാഹിതരായി (ചിത്രങ്ങള്‍, വീഡിയോ)

സീരിയല്‍ നടീനടന്മാരായ മൃദുല വിജയ്‌യും യുവ കൃഷ്ണയും പരമ്പരാഗത രീതിയില്‍ വിവാഹിതരായി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. മൃദുലയുടെ സഹോദരി പാര്‍വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. 2015 മുതലാണ് മൃദുല വിജയ് സീരിയല്‍ രംഗത്ത് സജീവമായത്. നര്‍ത്തകി കൂടിയാണ് മൃദുല. സംഗീത-നൃത്ത അധ്യാപികയായ കൃഷ്‍ണവേണിയാണ് യുവയുടെ അമ്മ.

നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘പൂക്കാലം വരവായി’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മൃദുല. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.

Print Friendly, PDF & Email

Leave a Comment