മലപ്പുറവും കേരളത്തിലുള്ളതാണ്: മുഖമന്ത്രിക്ക് ജില്ലയുടെ ഭൂപടം അയച്ച് കൊടുത്ത് ഫ്രറ്റേണിറ്റി പ്രവർത്തകർ

മലപ്പുറം: കേരളത്തിലെ മറ്റു ജില്ലകളിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന ആരോഗ്യ രംഗത്തെ വികസനങ്ങൾ മലപ്പുറം ജില്ലയിൽ പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്ത് മലപ്പുറത്തിന്റെ പ്രാണവായു എന്ന പേരിൽ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരളത്തിന്റെ മാപ്പിൽ മലപ്പുറത്തെ അടയാളപ്പെടുത്തി മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്ത് ഫ്രറ്റേണിറ്റി പ്രവർത്തകർ. ‘ഞങ്ങളും കേരളത്തിൽ ഉള്ളവരാണ്, ഞങ്ങൾക്ക് സർക്കാർ ഫണ്ട് പുളിക്കില്ല’ എന്ന എഴുതിയ മാപ്പുകളാണ് ഫ്രറ്റേണിറ്റി പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ നിന്ന് അയച്ച് കൊടുത്തത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും വാക്സിൻ വിതരണത്തിലും മലപ്പുറം ജില്ലയോട് കാണിക്കുന്ന അവഗണ മറച്ച് വെക്കാനാണ് പുതിയ ബക്കറ്റ് പിരിവുമായി ജില്ല ഭരണകൂടം ഇറങ്ങിയിരിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി കെ.എൻ. അജ്മൽ പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ മണ്ഡലം പ്രസിഡന്റ് പി.കെ. ഷബീർ, വൈസ് പ്രസിഡന്റ് നസീഹ അക്ബർ, ജസീം അലി, ഡാനിഷ് മൈലപ്പുറം, എൻ നിഹ്‌ല, എൻ. കെ മുബശ്ശീർ, നദ ഫാത്തിമ, സി.പി. അനസ് നസീർ, ഹാബീൽ അഹമ്മദ്, ജസീൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment