കോവിഡ്-19 വ്യാപനം അനിശ്ചിതത്വത്തിലാക്കിയ യു എ ഇയിലേക്കുള്ള വിമാന സര്‍‌വീസ് പുനരാരംഭിക്കുന്നു

ദുബായ്: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തിനിടയില്‍ ചില വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചു. ജൂലൈ 15 മുതൽ ദുബായിലേക്ക് ടിക്കറ്റ് ബുക്കിംഗ് ചില വിമാനക്കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്.

മുംബൈയില്‍ നിന്ന് ദുബായിലേക്ക് 895 ദിര്‍ഹം മുതലാണ് വിസ്താര എയർലൈന്‍സ് അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന നിരക്ക്. ജൂലൈ 15നും 16നുമായി ഏതാനും ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇൻഡിഗോ എയർലൈൻസും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ഷൻ സർവീസിന് 850ദിർഹം മുതലും ജൂലൈ 16 ന് നേരിട്ടുള്ള സർവീസുകൾക്ക് 1,100 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക്. ദുബൈയുടെ എമിറേറ്റ്‌സ് എയർലൈൻസ്, ബജറ്റ് വിമാനമായ ഫ്‌ലൈ ദുബൈ എന്നിവയും ജൂലൈ 16 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

അതേസമയം ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന സർവീസുകളില്ലെന്ന് ഇത്തിഹാദ് എയർവെയ്‍സ് നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

Print Friendly, PDF & Email

Leave a Comment