ഒരു ദിവസം പങ്കു മാൻ അടുത്തുള്ള ഒരു പുൽമേട്ടിൽ പുല്ലു തിന്നോണ്ട് നിക്കുകയായിരുന്നു. അപ്പോൾ തങ്കു കുറുക്കന്റെ അമ്മവിളിച്ചു.
“നീ വേഗം ആശുപത്രിയിലേക്ക് ഓടിവാ”
“അയ്യോ എന്തു പറ്റീ?”
“നിന്റെ കൂട്ടുകാരൻ തങ്കുന്റെ കാലൊടിഞ്ഞു”
“ഞാൻ ദാ എത്തി”
പങ്കു അപ്പൊതന്നെ ഇറങ്ങി ഓടി. അവിടെ ചെന്നപ്പോൾ തങ്കു കിടപ്പാണ്.
ഡോക്ടർപറഞ്ഞു “രണ്ടു ദിവസം കിടക്കേണ്ടിവരും, വേറെ കുഴപ്പം ഒന്നും ഇല്ല, വിശ്രമിച്ചാൽ മതി”
പങ്കുവിനു സമാധാനമായി
പങ്കു പറഞ്ഞു “തങ്കാ നീ വിഷമിക്കേണ്ട, ഞൻ ഇവിടെ നിക്കാം, നീ സുഖമായി വീട്ടിൽ പോയിട്ടേ ഞാൻ പോകൂ.”
രണ്ടു ദിവസം കഴിഞ്ഞു ……
തങ്കുന്റെ കാലിലെ വേദന ഒക്കെ പോയി. തങ്കുവും പങ്കുവും വീട്ടിലെത്തി.
“തങ്കു, നമുക്ക് നാളെ ഒരു പിക്നിക് പോകാം”
തങ്കുനു സന്തോഷമായി.
“എന്റെ പറമ്പിൽ മുന്തിരിയും ആപ്പിളും ഒക്കെ ഉണ്ട്, അതും കൂടെ എടുക്കാം“
അങ്ങനെ അടുത്ത ദിവസം തങ്കുവും പങ്കുവും കൂടി ഒരു കൂട നിറച്ചു പഴങ്ങളുമായി അടുത്തുള്ള ഒരു പാർക്കിലേക്ക് തിരിച്ചു.
*Nikita Nair is a 9 year old girl and 3rd grader who lives in Okemos, Michigan
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news
Good one Nikki…
Excellent nikki….go ahead
Nikita, keep it up.