പുതിയ സ്വകാര്യതാ നയം സ്വീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കുകയില്ല; വാട്ട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡൽഹി: ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ പുതിയ സ്വകാര്യതാ നയം സ്വീകരിക്കാന്‍ ഉപയോക്താക്കളെ നിർബന്ധിക്കില്ലെന്ന് വാട്‌സ്ആപ്പ് ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

ഇതിനിടയിൽ പുതിയ സ്വകാര്യതാ നയം തിരഞ്ഞെടുക്കാത്ത ഉപയോക്താക്കളുടെ പ്രവർത്തനം പരിമിതപ്പെടുത്തില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരുടെ ബെഞ്ചിന് മുമ്പിലും വാട്‌സ്ആപ്പ് വ്യക്തമാക്കി.

“പുതിയ നയം താത്ക്കാലികമായി നിർത്തിവയ്ക്കാൻ ഞങ്ങൾ സ്വമേധയാ തീരുമാനിച്ചു, അത് സ്വീകരിക്കാൻ ഞങ്ങൾ ആളുകളെ നിർബന്ധിക്കുകയില്ല,” വാട്സ്‌ആപ്പിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകന്‍ ഹരീഷ് സാൽവെ പറഞ്ഞു. അതേസമയം, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് പ്രദർശിപ്പിക്കുന്നത് തുടരുമെന്ന് സാൽ‌വെ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment