സ്ത്രീധനം (കവിത): അബ്ദുള്‍ പുന്നയൂര്‍ക്കുളം

ഒന്നബദ്ധത്തിലെന്‍ പ്രിയപത്നി, എന്തെങ്കിലും
ഉരിയാടിയാലെന്‍ ഉടയവരിടയുന്നു
സ്ത്രീധനത്തെച്ചൊല്ലി!
എന്നെയരികത്തിരുത്തി വേദേതിഹാസങ്ങളോതിത്തന്നു
നന്മയായി പോറ്റിയ ഉറ്റവര്‍, തിന്മയായി
കണ്ടു മത്സഖിയെ സ്ത്രീധനത്തെച്ചൊല്ലി!

ഓരോ കത്തിലും അവളെഴുതി,
എന്നെയീ തടവറവിട്ടങ്ങയുടെ അടുത്തേക്ക്
കൊണ്ടുപോകൂ, തവചാരത്തോമനയായ്
കഴിഞ്ഞോളാം ആമോദത്തോടെ…

എങ്ങനെ കൊണ്ടുപോകും സഖീ, നീറും
നെഞ്ചുമായി അനുദിനം ജോലിക്കലയുമ്പോള്‍?

കാലമാര്‍ക്കും കാത്തു നിന്നില്ല, ആധിപിടിച്ച
ഹൃദയമവള്‍ അഗ്നിയിലെരിയിക്കുമ്പോള്‍

ഇന്നെന്‍ സ്വപ്നങ്ങള്‍ ചിന്നിയ
ചിത്തമലറുന്നു താരാപഥം കേള്‍ക്കുമാറുച്ചത്തില്‍
ഇനിയാര് കൊണ്ടത്തരും എന്നാത്മരോമാഞ്ചം?

ബന്ധങ്ങള്‍ ബന്ധനങ്ങള്‍
ഞെരുങ്ങുന്ന ബന്ധങ്ങള്‍
സന്ധിയില്ലാ സമരങ്ങള്‍
മോഹനമോഹനം

Print Friendly, PDF & Email

Related posts

Leave a Comment