പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാഘോഷവും ജൂലൈ 11 ന്

ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2021-ലെ പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാഘോഷങ്ങളും ജൂലൈ 11 ഞായറാഴ്ച വൈകുന്നേരം 6:00 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു.

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ മുൻ പ്രിസൈഡിംഗ് ബിഷപ്പ് നി.വ.ശ്രീ.ഡോ. കെ.വി. മാത്യു മുഖ്യാതിഥിയും ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി വിശിഷ്ടാതിഥിയുമായിരിക്കുമെന്നു പ്രസിഡന്റ് റവ.ഫാ. ജോൺ തോമസ് അറിയിച്ചു.

സൂം മീറ്റിംഗ് ഐഡി: 894 6256 3392
പാസ്സ്‌വേർഡ് : 961485

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ജോൺ തോമസ് (പ്രസിഡന്റ്) 516 996 4887, പ്രേംസി ജോൺ II (സെക്രട്ടറി) 516 761 3662,
ജോൺ താമരവേലിൽ (ട്രഷറർ) 917 533 3566.

Print Friendly, PDF & Email

Related News

Leave a Comment