സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിന് ജയിലില്‍ ഭീഷണിയെന്ന്

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സരിത്തിനെ ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന് പരാതി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന സരിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എൻ‌ഐ‌എ കേസിൽ റിമാൻഡ് പുതുക്കാൻ ഓൺലൈനിൽ ഹാജരായപ്പോൾ സരിത്ത് തന്റെ അഭിഭാഷകൻ വഴിയാണ് കോടതിയെ അറിയിച്ചത്. ജയിലിൽ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ചില നേതാക്കളുടെ പേര് നൽകാൻ നിർബന്ധിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

സ്വർണക്കടത്തിൽ ബിജെപി കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിലധികൃതർ ഭീഷണിപ്പെടുത്തുന്നുവെന്നാണ് സരിത്തിന്റെ പരാതി. കേന്ദ്ര സംസ്ഥാന നേതാക്കളുടെ പേര് പറയാനാണ് ഭീഷണിയും സമ്മർദവുമെന്ന് ഹർജിയിൽ പറയുന്നുണ്ട്.റിമാന്റ് പുതുക്കുന്നതിനായി ഇന്ന് ഓൺലൈൻ വഴി സരിതിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും, കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെട്ടു. ബന്ധുക്കൽ നൽകിയ വിവരം അനുസരിച്ചാണ് പരാതി നൽകിയതെന്ന് സരിതിന്റെ അഭിഭാഷകൻ പറഞ്ഞു.

അതേസമയം, സരിത്തിന്റെ അഭ്യർത്ഥന പരിഗണിച്ച കോടതി നാളെ രാവിലെ 11 ന് എൻഐഎ കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു. ജയിലിൽ സരിത്തിന് മാനസികവും ശാരീരികവുമായ പീഡനം വരുത്തരുതെന്ന് ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News