Flash News

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദിന് മാൻ ഓഫ് ഹ്യൂമാനിറ്റി അവാർഡ്

July 11, 2021

അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മാൻ ഓഫ് ഹ്യൂമാനിറ്റി അവാർഡ് ലഭിച്ചു. ഈ അംഗീകാരത്തിനായി ശൈഖ് മുഹമ്മദ് ബിൻ സായിദിനെ വത്തിക്കാനിലെ പോണ്ടിഫിക്കൽ ഫൗണ്ടേഷന്‍ ഗ്രാവിസിം എജ്യുക്കേഷനിസ് ആണ് തിരഞ്ഞെടുത്തത്. ആഗോള സമാധാനത്തിനായി വിദ്യാഭ്യാസത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും അദ്ദേഹം നൽകിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.

മാനുഷിക സംഭാവനകൾ നൽകുന്നതിൽ മാതൃകയാണ് യുഎഇ എന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി കത്തോലിക്ക വിദ്യാഭ്യാസ സഭ വ്യക്തമാക്കി. സഹിഷ്ണുതയും സഹവർത്തിത്തവും ഊട്ടിയുറപ്പിക്കുന്നതിൽ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാത പിന്തുടർന്ന ഭരണാധികാരിയാണ് ശൈഖ് മുഹമ്മദെന്നും വിലയിരുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top