ഇന്ത്യയിൽ തിളങ്ങുന്ന അമേരിക്കൻ മലയാളി താരം

പ്രതീക്ഷകളും ആഗ്രഹങ്ങളുമായി സ്വപ്നങ്ങളുടെ പറുദീസയായ അമേരിക്കയിൽ എത്തി കഠിനാധ്വാനവും ആത്മവിശ്വാസവും മാത്രം കൈമുതലാക്കി ചരിത്രം രചിച്ചവർ ഏറെയുണ്ടെങ്കിലും നാട്ടിലും മറുനാട്ടിലും വ്യക്തമായ അടയാളപ്പെടുത്തലുകളുമായി വിജയഗാഥ രചിച്ചവർ വളരെ വിരളമാണ്.

“റൂമ പെർമനന്റ് കോസ്മെറ്റോളജി”

സൗന്ദര്യ സങ്കൽപങ്ങൾക്ക് പുതുനിറം ചാർത്താൻ അതിനൂതന സാങ്കേതിക വിദ്യയുമായി കൊച്ചിയിലും കോഴിക്കോടും “റൂമ” മിഴിതുറന്നപ്പോൾ അതൊരു വിജിഗീഷുവിന്റെ പൊൻനാമമാണെന്ന് പലർക്കുമറിയില്ലായിരുന്നു.

കഠിനമായ പരിശ്രമത്തിലൂടെ സ്വന്തം പേര് തന്നെ തന്റെ ബിസിനസ് ഐക്കണാക്കി മാറ്റിയ റൂമയെന്ന മലയാളി വനിതയാണ് ഇത്തരത്തിൽ വ്യത്യസ്ഥയാകുന്നത്. അമേരിക്കയിൽ ബിസിനസുകാരനായ തൃശ്ശൂർ, പഴയന്നൂർ സ്വദേശി Kalith Talison-ന്റെ ഭാര്യയായി ഹൂസ്റ്റണിൽ എത്തിയ റൂമ (അശ്വതി), തന്റെ ബിസിനസ് ചിന്തകൾക്ക് പതിയെ തുടക്കം കുറിക്കുകയായിരുന്നു. ഭർത്താവിന്റെ റിഫ്ലക്ഷൻ മീഡിയ എന്ന സ്ഥാപനത്തോടൊപ്പം ഒരു മേക്കപ്പ് സ്റ്റുഡിയോ ആരംഭിച്ചത് തന്റെ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി.

കൊച്ചുനാളിലേ മനസ്സിൽ കൊണ്ടുനടന്ന കോസ്മെറ്റോളജിയുടെ സാക്ഷാത്കരത്തിനു വേണ്ടി പിന്നീടിങ്ങോട്ട് നിരന്തര പരിശ്രമമായിരുന്നു. നാട്ടിലായിരുന്നപ്പോൾ തന്നെ മേക്കപ്പ് ആർട്ടിസ്റ്റായി തിളങ്ങിയിരുന്ന റൂമ അമേരിക്കയിൽ നിന്ന് കോ സ്മെറ്റോളജിയിൽ ഡിഗ്രിയും സർട്ടിഫൈഡ് ലൈസന്‍സും കരസ്ഥമാക്കി ലോകോത്തര സൗന്ദര്യ ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിലടക്കം മികച്ച വൈദഗ്ധ്യവും നേടിയെടുത്തു.

ലോകപ്രശസ്ത ബ്രാന്റായ Phibrows എന്ന ഇന്റർനാഷണൽ ബ്രാന്റിൽ നിന്നും Microblading കോഴ്സും മറ്റു വിവിധ അഡ്വാൻസ്ഡ് സർവീസുകളും പഠിച്ചെടുത്തു. അങ്ങിനെ ചരിത്രത്തില്‍ ആദ്യമായി Phibrow എന്ന കോസ്മറ്റിക് ബ്രാൻഡിന്റെ ആദ്യ ഇന്ത്യൻ ആര്‍ട്ടിസ്റ്റ് എന്ന പദവിയും റൂമ നേടിയെടുത്തു.

അമേരിക്കയിൽ സ്വദേശികൾക്കും വിദേശികൾക്കും അഥിതികളായി എത്തുന്ന സെലിബ്രിറ്റികള്‍ക്കും മികച്ച സൗന്ദര്യ സംരക്ഷണം ഒരുക്കുന്ന റൂമ പെർമനെന്റ് കോസ്മെറ്റോളജി വളരെ വേഗം വളർച്ചയുടെ പടവുകൾ കയറി, ഗുണമേന്മയും മികച്ച സേവനവും മുഖമുദ്രയാക്കിയ റൂമ ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചുപറ്റി.

അമേരിക്കയിലെ വൻവിജയം തന്റെ ജന്മനാടായ ദൈവത്തിന്റെ സ്വന്തം നാട്ടിലും ആവർത്തിക്കാൻ റൂമക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യം കൊച്ചിയിലെ കത്രിക്കടവിലും, പിന്നീട് കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപവും തുടക്കം കുറിച്ച റൂമ, ചുരുങ്ങിയ കാലംകൊണ്ട് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

അതിനൂതന രീതികളായ പെര്‍മനെന്റ് കോസ്മെറ്റോളജി, Eyebrows, Microblading, Lip contouring, സ്കിൻ Rejuvenation, എന്നീ സർവിസുകളും, മൈക്രോ റിങ്ഹെയർ എക്സ്റ്റൻഷൻ എന്ന ഏറ്റവും പുതിയ ഹെയർഫിക്സിംഗ് സര്‍‌വീസ് വരെ ഇവിടെ ലഭ്യമാണ്.

കേരളത്തിൽ Phibrows USA Certified കോസ്മെറ്റോളജിസ്റ്റ് ഉള്ള ഏക സ്ഥാപനവും റൂമ തന്നെയാണ്. അഭിമാനാർഹമായ നേട്ടമാണ് റൂമ നേടിയെടുത്തത്. തന്റെ അനുഗ്രഹീത കരങ്ങൾ കൊണ്ട് സൗന്ദര്യത്തിന്റെ പുതുപുത്തന്‍ മാതൃകകള്‍ തീർക്കുന്നത് അവിശ്വസനീയ കാഴ്ച്ചയാണ്. പാർശ്വഫലങ്ങളില്ലാത്ത മേക്കപ്പ് മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്.

ഇച്ഛാശക്തികൊണ്ട് അത്ഭുതം തീർത്ത റൂമ സാധാരണക്കാർക്കും കൂടി ഉൾക്കൊള്ളാവുന്ന ഫീസ് മാത്രമാണ് ഈടാക്കുന്നത്. സന്ദർശകരുടെ മുഖം മാത്രമല്ല മനസ്സും സുന്ദരമാക്കലാണ് തന്റെ ലക്ഷ്യമെന്ന് പറയാതെ പറയുകയാണ് റൂമ.

റൂമ വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് കൊച്ചിയിലെ പ്രൗഢമായ ചടങ്ങിൽ വെച്ച് ലഭിച്ച Shepreneurs Women Excellence 2021 അവാര്‍ഡ്. സമൂഹത്തിലെ ഉന്നതരായ സാമൂഹിക വനിതാ പ്രവർത്തകരിൽ നിന്ന് റൂമക്കു ലഭിച്ച ഈ പുരസ്കാരം ഒരു അവിശ്വസനീയ ചരിത്രമാണ്.

കഠിനാധ്വാനവും അർപ്പണബോധവും കൈമുതലാക്കിയാൽ എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളില്ലെന്ന് തെളിയിച്ച സാധാരണക്കാരിൽ സാധാരണക്കാരിയായ റൂമ എന്ന അമേരിക്കൻ മലയാളി വനിതയുടെ അത്ഭുത ചരിതം.

റിപ്പോര്‍ട്ട്: അബു വെള്ളാറുകുളം, യുഎഇ

Print Friendly, PDF & Email

Related News

Leave a Comment