നാട്ടിന്‍പുറത്തിന്റെ കഥ പറയുന്ന ‘തെമ്മാടിക്കുന്നിലെ താന്തോന്നികൾ’

ഹ്യൂസ്റ്റൺ: പുതുമുഖതാരങ്ങളുടെ സവിശേഷമായ കൂടിച്ചേരലിൽ നാട്ടിൻപുറത്തിന്റെ കഥപറയുന്ന “തെമ്മാടിക്കുന്നിലെ താന്തോന്നികൾ” ഉടൻ ഒ.ടി.ടി യില്‍ റിലീസ് ചെയ്യും. ദീർഘകാലമായി ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചുവരുന്ന റോബിൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആധുനികതയുടെയും, ആർഭാടത്തിൻറെയും, നാഗരികതയുടെയും ജീവിതരീതികളെ പൂര്‍ണമായി ഒഴിവാക്കി ഒരു ഗ്രാമത്തിന്റെ ചൂടും, ചൂരും, ചിരിയും, കരച്ചിലും ഒക്കെയാണ് ഈ സിനിമ നമുക്ക് കാണിച്ചുതരുന്നത്.

ഒരു ഗ്രാമത്തില നാലു ചെറുപ്പക്കാരുടെ കഥപറയുന്ന ഈ സിനിമ, ആകസ്മികമായി അവരുടെ ജീവിത വഴികളിൽ വന്നുചേരുന്ന ചില സംഭവങ്ങളെയും, ജീവിത പ്രതിസന്ധികളെയും അതിജീവിക്കുന്ന കഥ കൂടിയാണ് തെമ്മാടികുന്നിലെ താന്തോന്നികൾ.
വൈക്കം, തലയോലപ്പറമ്പ്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഒരു ഫാമിലി എൻറർട്രെയിനർ ആയ ഈ ചിത്രത്തിൽ മൂന്നു ഗാനങ്ങൾ ആണുള്ളത്.

ഇതിൽ ഒരു ഗാനരംഗത്തിൽ ഉൾപ്പെടെയുള്ള സീനുകളിൽ മനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോബിൻ ജോൺ, പ്രമുഖ ടെലിവിഷൻ അവതാരകൻ സജി പുല്ലാടിന്റെ (ഹ്യൂസ്റ്റൺ) ഭാര്യാസഹോദരനാണ്.

പുതുമുഖങ്ങളായ അനഘ ജോസ്, ആദി അനുച്ചൻ, വർഷ പ്രസാദ് എന്നീ കഥാപാത്രങ്ങളെ കൂടാതെ സോഹൻ സീന്‍ലാൽ, പാഷാണം ഷാജി, എഡ്വേര്‍ഡ്, തൽഹർ ബാബു, റോയി മാത്യു, റോബിൻ ജോൺ, കോട്ടയം പുരുഷൻ, വൈക്കം ദേവ്, റഷീദ് കലൂര്‍, ബേസിൽ പോൾ, ഗീതാ വിജയൻ, അംബിക മോഹന്‍, ജസ്ന ജോസഫ്, ശ്രുതി, ഉഷ വൈക്കം, ശാലിനി ആലുവ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

പ്ലാമ്പത്ത് ഫിലിംസിന്റെ ബാനറിൽ ഷാന്‍ വടകര, ബി സിനിമാസിന്റെ ബാനറിൽ ബിജേഷ് വാസു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നാരായണസ്വാമി നിർവഹിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment