പ്രചോദനങ്ങളുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുന്നു: സൈനുല്‍ ആബിദീന്‍

വിജയമന്ത്രങ്ങളുടെ നാലാം ഭാഗം കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി. എ. ഷാനവാസ് ബാവക്ക് ആദ്യ പ്രതി നല്‍കി പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ. സൈനുല്‍ ആബിദീന്‍ പ്രകാശനം ചെയ്യുന്നു

ദോഹ: പ്രചോദനങ്ങളുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്നും സ്വയം പ്രചോചിദിതരായും മറ്റുള്ളവരെ പ്രചോദിപ്പിച്ചുമാണ് വിജയത്തിലേക്ക് കുതിക്കേണ്ടതെന്നും പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റുമായ കെ. സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ നാലാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിടമല്‍സരത്തിന്റെ ലോകത്ത് മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് മോട്ടിവേഷനുകള്‍. നിരന്തരമായി മോട്ടിവേഷനുകള്‍ കേള്‍ക്കുന്നതും വായിക്കുന്നതുമൊക്കെ വ്യക്തികളെ ഉന്നതിയിലേക്ക് നയിക്കും. മലയാളം പോഡ്കാസ്റ്റായും പുസ്തകമായും പ്രചാരം നേടിയ വിജയമന്ത്രങ്ങള്‍ മലയാളി സമൂഹത്തിന് ഒരു മുതല്‍ കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.

റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി.ഹംസ, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ ,അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ കെ.പി. ഫാസില്‍ അബ്ദുല്‍ ഹമീദ്, സ്റ്റാര്‍ ടെക് മാനേജിംഗ് ഡയറക്ടടര്‍ ഷജീര്‍ പുറായില്‍, കെയര്‍ ആന്‍ ക്യൂവര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ.പി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണല്‍ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ഏഴാമത് പുസ്തകമാണിത്.

ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും ക്യൂ.എഫ്. എം. ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് & കോര്‍പറേറ്റ് റിലേഷന്‍ നൗഫല്‍ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News