കോവിഡ് -19 വാക്സിനേഷൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് യുഎസ് ഒളിമ്പിക്സ് ടീമംഗം

ഡാളസ്: ജൂലൈ 23 ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിച്ച് നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന നീന്തൽ താരം മൈക്കിൾ ആൻഡ്രൂ കോവിഡ്-19 പ്രതിരോധിക്കുവാനുള്ള വാക്സിനേഷൻ സ്വീകരിക്കുന്നതിനു വിസമ്മതിച്ചു.

അമേരിക്കയിലെ ഏറ്റവും നല്ല നീന്തൽക്കാരൻ എന്ന ബഹുമതിയോടുകൂടിയാണ് മൈക്കിൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ഒരു കായിക താരമെന്ന നിലയിൽ തന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ താൻ ബാധ്യസ്ഥനാണ്, അതുകൊണ്ട് വാക്സിനേഷൻ എടുത്താൽ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങള്‍ എന്തായിരിക്കും എന്നുള്ളത് അറിയാത്തതുകൊണ്ടാണ് താൻ വാക്സിനേഷൻ സ്വീകരിക്കുവാൻ വിസമ്മതിക്കുന്നത് എന്ന് മൈക്കിൾ ആൻഡ്രൂ വെളിപ്പെടുത്തിയിരുന്നു.

ഒളിമ്പിക്സിൽ ഇപ്പോഴത്തെ നിയമം അനുസരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വാക്സിനേഷൻ നിർബന്ധമല്ല എന്നത് യുഎസ് ഒളിമ്പിക്സ് ടീമിന് ആശ്വാസം പകരുന്നു. പങ്കെടുക്കുന്നവരുടെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങൾ വളരെ ശ്രദ്ധിക്കുന്നുണ്ടെന്ന് ടീമിന്റെ പരിശീലകൻ അറിയിച്ചു. ടീമിനുവേണ്ടി സ്വർണ മെഡൽ നേടാൻ സാധ്യതയുള്ള താരമാണ് മൈക്കിൾ ആൻഡ്രൂ എന്ന് ടീം അംഗങ്ങൾ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News