Flash News

കരീന കപൂർ ഖാന്റെ ‘പ്രെഗ്നൻസി ബൈബിൾ’ വിവാദത്തില്‍; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി

July 14, 2021 , മുര്‍ഷിദ

ബോളിവുഡിലെ പ്രശസ്ത നടിയും പട്ടൗഡി കുടുംബത്തിലെ മരുമകളുമായ കരീന കപൂർ ഖാന്‍ എഴുതിയ പുസ്തകം വിവാദത്തില്‍. പുസ്തകത്തിനെതിരെ ഒരു ക്രിസ്ത്യൻ സംഘടന പരാതി നൽകിയതോടെയാണ് കരീന വിവാദത്തിലായിരിക്കുന്നത്.

പുസ്തകത്തിന്റെ തലക്കെട്ടിനെതിരെയാണ് ക്രിസ്ത്യൻ സംഘടന രംഗത്തുവന്നിരിക്കുന്നത്. ജൂലൈ 9 വെള്ളിയാഴ്ചയാണ് ‘പ്രെഗ്നൻസി ബൈബിൾ’ എന്ന തന്റെ പുസ്തകം നടി പുറത്തിറക്കിയത്. കരീന കപൂറിനും മറ്റ് രണ്ടു പേർക്കുമെതിരെ മഹാരാഷ്ട്രയിലെ ബീഡിലുള്ള പോലീസ് സ്റ്റേഷനിൽ സംഘടന പരാതി നൽകിയിട്ടുണ്ട്. നടിയുടെ പുസ്തകത്തിന്റെ തലക്കെട്ട് അവരുടെയും സമൂഹത്തിന്റെയും മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് സംഘടന ആരോപിക്കുന്നത്. ഈ പുസ്തകത്തിന്റെ പേരിനെ എതിർത്തുകൊണ്ട് ആൽപ ഒമേഗ ക്രിസ്ത്യൻ ഫെഡറേഷൻ പ്രസിഡന്റ് ആശിഷ് ഷിൻഡെയാണ് ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പുസ്തകത്തിന്റെ തലക്കെട്ടിൽ ക്രിസ്ത്യാനികളുടെ ‘ബൈബിൾ’ എന്ന വിശുദ്ധ പദം ഉപയോഗിച്ചിട്ടുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 295-എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടു. ശിവാജി നഗർ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സ്റ്റേഷന്റെ ചുമതലയുള്ള സൈനാഥ് തോംബ്രെ വാർത്താ ഏജൻസികളോട് പറഞ്ഞു. “ഇക്കാര്യത്തിൽ ഞങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഈ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളില്‍ സംഭവം നടക്കാത്തതിനാൽ കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. മുംബൈയിൽ ഈ പരാതി നൽകാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

കരീന കപൂറിന്റെ ‘പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകം പുറത്തിറങ്ങിയതുമുതൽ വിവാദത്തിലായിരുന്നു. അഖിലേന്ത്യാ ന്യൂനപക്ഷ ബോർഡും ഈ പുസ്തകത്തിന്റെ തലക്കെട്ടിനോട് എതിർപ്പ് പ്രകടിപ്പിച്ചു. കാൺപൂരിൽ നടന്ന യോഗത്തിൽ ബോർഡ് ചെയർമാൻ ഡയമണ്ട് യൂസഫ് പുസ്തകത്തിന്റെ തലക്കെട്ടിൽ അതൃപ്തി രേഖപ്പെടുത്തി, പുസ്തകത്തിന്റെ രചയിതാവിനെതിരെ ഉടൻ പരാതി നൽകണമെന്ന് പറഞ്ഞു.

കുറച്ച് ദിവസം മുമ്പ് ഈ പുസ്തകം സമാരംഭിക്കുമ്പോൾ കരീന കപൂർ തന്റെ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് 40 കാരിയായ നടി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പുസ്തകം സമാരംഭിക്കുന്ന വേളയിൽ സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ നൽകി അവര്‍ തന്റെ പുസ്തകത്തെ പ്രോത്സാഹിപ്പിച്ചു. ഗർഭിണിയായിരിക്കുമ്പോൾ താന്‍ ശാരീരികമായും മാനസികമായും അനുഭവിച്ച സംഭവങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നതെന്ന് കരീന പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top