ഫിലിപ്പ് പാറയ്ക്കൽ (68) ലോസ് ആഞ്ചലസിൽ നിര്യാതനായി

ലോസ് ആഞ്ചലസ്‌: ഫിലിപ്പ് പാറയ്ക്കൽ (ജോമി 68) അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നിര്യാതനായി. സംസ്കാരം പിന്നീട് . ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് റിട്ടയർ ചെയ്തതിനുശേഷം 1993 -ൽ അമേരിക്കയിലെത്തി കാലിഫോർണിയായിലെ ലോസ് ആഞ്ചലസിൽ സ്ഥിരതാമസമാക്കി. സ്റ്റാഡ്‌ലർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

നീഴൂർ പാറയ്ക്കൽ പരേതനായ അലക്സാണ്ടറിന്റേയും മോനിപ്പള്ളി പൊട്ടനാനിക്കൽ ഏലിയാമ്മയുടെയും പുത്രനാണ്.

ഇടക്കോലി വള്ളിപ്പടവിൽ ഗ്രേസിയാണ് ഭാര്യ.

മക്കൾ: ഉണ്ണി ഫിലിപ്പ് (സൗത്ത് കരോളിന), റോണി ഫിലിപ്പ് (ന്യൂജേഴ്‌സി ). ഡോ. നിമ്മി വെട്ടുകാട്ടിൽ (ചിക്കാഗോ), സിൽപു എബ്രഹാം (താമ്പാ) എന്നിവരാണ് മരുമക്കൾ.

മേരിക്കുട്ടി ജെയിംസ് മണ്ണാർകാട്ടിൽ (യൂ.കെ), സാവിയോ പാറക്കൽ – ഗ്രേസി പ്ലാത്തോട്ടം (ഹൂസ്റ്റൺ), ഡെയ്‌സി ജോസഫ്‌ ചെമ്മലശ്ശേരിൽ (രാമമംഗലം), സാനി പാറക്കൽ – ഡെയ്‌സി ചക്കാലത്തൊട്ടിയിൽ (ഹൂസ്റ്റൺ), ബെറ്റി സജി കൊല്ലശേരിൽ (ചിക്കാഗോ) എന്നിവരാണ് സഹോദരങ്ങൾ.

ലോസ് ആഞ്ചലസിലെ സാമുദായിക-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു പരേതൻ.

Print Friendly, PDF & Email

Related News

Leave a Comment