ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റണിലെ മലയാളി സമൂഹത്തിൻറെ അഭിമാനമായ മലയാളി പോലീസ് ഓഫീസർക്ക് ആദരം.
സാമൂഹിക സേവന തൽപരനായ ഹ്യൂസ്റ്റൺ മെട്രോ പോലീസ് ഓഫീസർ മനോജ് കുമാർ പൂപ്പാറയിൽ, തന്നെ സമീപിക്കുന്ന ഏതൊരു മലയാളിക്കും എന്നും സഹായഹസ്തവുമായി മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ്. വിദേശീയരായ പല വിശിഷ്ട വ്യക്തികൾക്കും സുരക്ഷാ ചുമതല നിർവഹിച്ചിട്ടുണ്ട്.
ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ ദശദിന ഉദയാസ്തമന പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇദ്ദേഹം ആദരിക്കപ്പെട്ടത്.
തിങ്ങിനിറഞ്ഞ സദസ്സിനു മുൻപിൽ ക്ഷേത്ര ഭാരവാഹി മനോജ് കുമാറിനെ പൊന്നാട അണിയിച്ചു.
പത്തു വർഷമായി ലോ എൻഫോഴ്സ്മെൻറിൽ സേവനം ചെയ്യുന്ന ഇദ്ദേഹം മുളന്തുരുത്തി വെട്ടിക്കൽ സ്വദേശിയാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news