നഴ്സിംഗ് വിദ്യാര്‍ത്ഥി നദിയില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചു

കോട്ടയം: പാലാ രാമപുരം ആറാട്ടുപുഴ നദിയില്‍ ചെക്ക് ഡാമിന് സമീപം നീന്തുന്നതിനിടെ നഴ്‌സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. രാമപുരം മണ്ണൂര്‍ വിൻസെന്റിന്റെ മകൻ ഷാരോൺ (19) ആണ് മരിച്ചത്. മണിപ്പാൽ നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഷാരോൺ. ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം.

സുഹൃത്തുക്കളുമായെത്തിയ ഷാരോണ്‍ നദിയില്‍ ഇറങ്ങിയപ്പോള്‍ കുത്തൊഴുക്കില്‍ പെടുകയായിരുന്നു. സുഹൃത്തുക്കള്‍ക്കാര്‍ക്കും നീന്തലറിയാതിരുന്നതിനാല്‍ രക്ഷപ്പെടുത്താനും കഴിഞ്ഞില്ല. അവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാർ ഷാരോണിനെ കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷാരോണിന്റെ മാതാവ് ബീന കുവൈറ്റിൽ നഴ്സാണ്. സഹോദരന്‍ ഷാലോണ്‍. സംസ്‌കാരം പിന്നീട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News