മങ്കിപോക്സ് അണുബാധ ഡാളസിൽ കണ്ടെത്തി

ഡാളസ്: മങ്കിപോക്സ് എന്ന അണുബാധ ഡാളസിൽ താമസിക്കുന്ന ഒരു വ്യക്തിയിൽ കണ്ടെത്തിയതായി നോർത്ത് ടെക്സാസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെൻറ് ജൂലൈ 16-ന് വെളിപ്പെടുത്തി.

ജൂലൈ 9-ന് ഡാളസ് ലവ് ഫീൽഡ് എയർപോർട്ടിൽ നൈജീരിയയിൽ നിന്നും വന്ന ഒരു ആളിലാണ് അണുബാധ കണ്ടെത്തിയത്. യാത്ര ചെയ്ത വിമാനത്തിലെ ആളുകളുടെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് നോർത്ത് ടെക്സസ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. രോഗബാധിതനായ വ്യക്തി ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എന്നാൽ, നൈജീരിയയിൽ നിന്നും വന്ന ആളിൽ അല്ലാതെ അയാളുടെ ഭവനത്തിൽ ഉള്ള ആളുകൾക്കോ സുഹൃത്തുക്കൾക്കോ ഇതുവരെ അണുബാധ സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളത് ആശ്വാസം നൽകുന്നു. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണെന്ന് സി ഡി സി യും ഹെൽത്ത് ഡിപ്പാർട്ടമെന്റും അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment