മഴമുത്തുകൾ (കവിത)

പ്രണയമൊരു മഴയായ് പെയ്തു ഒഴിയുമ്പോഴും
വിണ്ണിൽ ഒരു കോണിലായ് കാർമുകിൽ കാത്തു നിന്നു.
പൂവിതളുകൾക്കുള്ളിൽ ഒളിപ്പിച്ച നിൻ,
പ്രണയ മധു നുകരുവാൻ കരി വണ്ട് പോലെ
ഞാൻ കാത്തു നിന്നു.
പച്ചവിരിപ്പിനെ സ്വർണ്ണ രേണുക്കളാൽ തഴുകാൻ,
കൊതിയ്ക്കുന്ന പുലർകാല വേളയിൽ,
മഞ്ഞ പട്ടുടയാടയിൽ മുങ്ങി നീ അണയുന്ന നേരം,
മുക്കൂറ്റി പൂത്തൊരാ പാട വരമ്പത്തു നീ അറിയാതെ,
നിന്നിൽ ഒരു പ്രണയ മഴപോലെ എൻ മനം
ഉരുകി തീർന്നോരാ നാളുകൾ..
എൻ പ്രണയിനീ …
നീ ഒരു വേള എങ്കിലും ഓർക്കുന്നുവോ?!
അസ്തമയ സൂര്യന്റെ ചോര തുടിപ്പുകൾ,
ഒരഗ്നിയായ് ആഴിയിൽ മറയുന്ന നേരം
ആൽത്തറകോണിലെ അന്തി മയക്കത്തിൽ
പാതി വിരിഞ്ഞൊരാ മുല്ലപ്പൂ മൊട്ടുകൾ നിൻ
കാർക്കൂന്തൽ കെട്ടിനെ പുണർന്നതു പോലെ ,
ഒരു വേള പോലും പുണരുവാൻ ആയില്ല എങ്കിലും,
എന്റെ ഈ സായാഹ്‌ന വേളയിലും ഓർക്കുന്നു ഞാൻ,
നിൻ മാൻ മിഴി കോണികൾ വിരിഞ്ഞൊരാ
പ്രണയ പുഷ്പത്തിൻ സൗരഭ്യവും,തേങ്ങലും….

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News