അവധിക്കു പോയ ജീവനക്കാരെ അമേരിക്കൻ എയർലൈൻസ് തിരിച്ചു വിളിക്കുന്നു

ഡാളസ്: വിമാന യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനാൽ ജോലിയിൽനിന്ന് നീണ്ട അവധി എടുത്തു പോയ ജീവനക്കാരെ തിരിച്ചുവിളിച്ചു കൊണ്ടുള്ള ഉത്തരവ് അമേരിക്കൻ എയർലൈൻസ് ജൂലൈ 16ന് പുറത്തിറക്കി. ഏകദേശം 3,300 ജീവനക്കാർക്കാണ് അവധി അവസാനിപ്പിച്ചുകൊണ്ട് ജോലിയിൽ പ്രവേശിക്കണം എന്ന ഉത്തരവ് ലഭിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിലായി എല്ലാവരും പൂർണമായും ജോലിയിൽ തിരിച്ചു പ്രവേശിക്കണം എന്ന് ഉത്തരവിൽ പറയുന്നു.

പകുതിയിലധികം ജോലിക്കാരും അവധിക്ക് പോയിട്ട് ദീർഘകാലം ആയതുകൊണ്ട് അവർക്ക് വീണ്ടും പരിശീലനം നൽകേണ്ടതായി വരും എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഈ വർഷം അവസാനത്തോടെ പുതിയ ചില വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിനാൽ ആണ് കൂടുതൽ ജോലിക്കാരെ ആവശ്യമായി വന്നിരിക്കുന്നത് എന്ന് അമേരിക്കൻ എയർലൈൻസ് സർവീസ് വൈസ് പ്രസിഡൻറ് ബ്രേഡീ ബ്രൈൻസ് വെളിപ്പെടുത്തി.

2022 മാർച്ച് മാസത്തിന് മുമ്പായി എണ്ണൂറിലധികം ജോലിക്കാരെ കൂടെ കണ്ടെത്തേണ്ടതുണ്ട് എന്ന് ബ്രേഡീ വ്യക്തമാക്കി. ജോലിക്കാരുടെ ക്ഷാമം കാരണം നൂറുകണക്കിന് വിമാനസർവീസുകൾ ജൂലൈ മാസം തടസ്സപ്പെട്ടിരുന്നു അമേരിക്കൻ എയർലൈൻസ് അറിയിച്ചിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment