ടോക്കിയോ ഒളിമ്പിക്സിന്റെ ആവേശകരമായ കാഴ്ചകളിലേക്ക് കണ്ണുതുറക്കാൻ ലോകത്തിന് ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ലോക കായിക ചാമ്പ്യൻഷിപ്പ് 23 ന് ആരംഭിക്കും. 15,000 ത്തിലധികം അത്ലറ്റുകള് പങ്കെടുക്കുന്ന ആവേശകരമായ പോരാട്ടത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) കോവിഡിന്റെ അവസ്ഥയിൽ സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കി.
ഇന്ത്യയിൽ നിന്നുള്ള 150 ലധികം അത്ലറ്റുകൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നിരവധി ടൂർണമെന്റുകൾ റദ്ദാക്കിയതിനാൽ പല ഇന്ത്യൻ സൂപ്പർ സ്റ്റാറുകൾക്കും ടോക്കിയോയിലേക്ക് ടിക്കറ്റ് നേടാനായില്ല. എങ്കിലും മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്ന നിരവധി ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്നുണ്ട്. ബോക്സിങ്ങിലെ ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന ഒമ്പത് താരങ്ങളെ പരിചയപ്പെടാം.

52 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന അമിത് പംഗല്‍ ടോപ് സീഡായാണ് ഒളിംപിക്സിലിറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള താരം ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി മെഡലും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലും നേടിയിട്ടുള്ള താരമാണ് അദ്ദേഹം.
63കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മനീഷ് കൗശികും പ്രതീക്ഷ നല്കുന്നു.25കാരനായ താരം 2018ലെ കോമണ്‍വെല്‍ക്ക് ഗെയിംസില്‍ വെള്ളിയും 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്. വീജേന്ദര്‍ സിങ്ങിന് ശേഷം ചരിത്ര നേട്ടം ആവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള താരമായാണ് മനീഷിനെ വിശേഷിപ്പിക്കുന്നത്.

69കിലോഗ്രാമിലാണ് വികാസ് കൃഷന് പോരാട്ടത്തിനിറങ്ങുന്നത്. 29കാരയ താരം രണ്ട് ഒളിംപിക്സില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്നാം ഒളിംപിക്സില്‍ സജീവ മെഡല്‍ പ്രതീക്ഷയിലാണ്. ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വീട്ടില്‍ നിന്നടക്കം മാറി നിന്നാണ് അദ്ദേഹം പരിശീലനം നടത്തുന്നത്.
75കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ആശിഷ് കുമാറും പ്രതിഭാശാലിയാണ്.26കാരനായ താരത്തിന്റെ ആദ്യ ഒളിംപിക്സ് പോരാട്ടമാണെങ്കിലും പ്രതീക്ഷകളേറെ. 91കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തില്‍ സതീഷ് കുമാറാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. 32കാരനായ സതീഷ് കുമാര്‍ വളരെ പരിചയസമ്പന്നനാണ്. കൃഷിക്കാരന്റെ മകനായി ജനിച്ച് ബോക്സിങ്ങിനോടുള്ള താല്‍പ്പര്യംകൊണ്ട് ഈ മേഖലയിലേക്കെത്തിയതാണ് അദ്ദേഹം.

വനിതകളില്‍ 51 കിലോഗ്രാമില്‍ മത്സരിക്കുന്ന മേരി കോമാണ് പ്രധാന താരം.28കാരിയായ മേരി രണ്ടാം ഒളിംപിക്സ് മെഡലാണ് ടോക്കിയോയില്‍ ലക്ഷ്യം വെക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ മേരി ബോക്സിങ്ങിനോടുള്ള അതിയായ താല്പര്യംകൊണ്ട് മാത്രമാണ് ഇപ്പോഴും ബോക്സിങ്ങില്‍ സജീവമായി തുടരുന്നത്. 60 കിലോഗ്രാമില്‍ സിമ്രാന്‍ജിത്ത് കൗറും മത്സരിക്കാനിറങ്ങുന്നുണ്ട്. നാലാം സീഡായാണ് താരം പോരാട്ടത്തിനിറങ്ങുന്നത്.
69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹെയ്ൻ മത്സരിക്കും. 23 കാരിയായ താരം ലോക ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ മെഡൽ നേടിയിട്ടുണ്ട്. ഇറ്റലിയിൽ നടന്ന ഇന്ത്യയുടെ പരിശീലന സെഷനിൽ പങ്കെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. 75 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന ഒമ്പതാമത്തെ അത്ലറ്റാണ് 30-കാരിയായ പൂജാ റാണി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഏഷ്യൻ ഗെയിംസിൽ ഒരു വെങ്കലവും നേടിയിട്ടുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news