ന്യൂയോര്‍ക്ക് പള്ളിയുടെ മുമ്പില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ് തെരേസയുടെയും പ്രതിമകള്‍ തകര്‍ത്തു

ക്വീന്‍സ് (ന്യൂയോര്‍ക്ക്) : ന്യൂയോര്‍ക്ക് ക്വീന്‍സില്‍ ഔര്‍ ലേഡി ഓഫ് മേഴ്‌സി റോമന്‍ കാത്തലിക്ക് ചര്‍ച്ചിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ്. തെരേസായുടെയും പ്രതിമകള്‍ ജൂലൈ 17 ശനിയാഴ്ച രാവിലെ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ശനിയാഴ്ച പുലര്‍ച്ചെ ആരോ ഈ പ്രതിമകള്‍ തകര്‍ത്ത് കഷണങ്ങളാക്കി വലിച്ചു കൊണ്ടുപോകുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹേറ്റ് ക്രൈം ടാസ്ക് ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

1937 ല്‍ സ്ഥാപിച്ച ചര്‍ച്ചിനു മുമ്പില്‍ അന്നുമുതല്‍ ഉണ്ടായിരുന്നതായിരുന്നു ഈ പ്രതിമകള്‍ എന്ന് ബ്രൂക്ക്‌ലിന്‍ ഡയോസിസ് പറയുന്നു. 180 അടിയോളം തകര്‍ക്കപ്പെട്ട പ്രതിമകള്‍ വലിച്ചു കൊണ്ടു പോയി ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തതായാണ് കാണപ്പെട്ടത്.

മൂന്നു ദിവസം മുമ്പ് ഈ പ്രതിമകള്‍ക്കു നേരെ അക്രമണം ഉണ്ടായിരുന്നവെങ്കിലും നാശനഷ്ടം ഉണ്ടായില്ല എന്നും ഇവര്‍ പറഞ്ഞു. സംഭവത്തിന് പുറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് പോലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്. പള്ളികള്‍ക്കുനേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഔര്‍ ലേഡി ഓഫ് മേഴ്‌സി റോമന്‍ കാത്തലിക്ക് ചര്‍ച്ചിലെ ഫാ. ഫ്രാങ്ക് സ്വര്‍ഷറ്റ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment