കെ.പി.എ സിത്ര, മനാമ ഏരിയ “ഓപ്പൺ ഹൗസുകള്‍” സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി രണ്ടു ഓപ്പൺ ഹൌസുകൾ സംഘടിപ്പിച്ചു. കെ.പി.എ സിത്ര, മനാമ എന്നീ ഏരിയയുടെ നേതൃത്വത്തിൽ നടന്ന ഓപ്പൺ ഹൌസുകളിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, വൈ. പ്രസിഡന്റ് വിനു ക്രിസ്ടി, ട്രെഷറർ രാജ് കൃഷ്‌ണൻ, സെക്രെട്ടറി കിഷോർ കുമാർ എന്നിവർ ആശംസകളും അറിയിച്ചു.

സിത്ര ഓപ്പൺ ഹൌസ് ഏരിയ കോ ഓർഡിനേറ്റർ നിഹാസ് പള്ളിക്കലും, മനാമ ഓപ്പൺ ഹൌസ് ഏരിയ കോ ഓർഡിനേറ്റർ മനോജ് ജമാലും ഉത്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോർക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. സെൻട്രൽ കമ്മിറ്റി അംഗം ബിനു കുണ്ടറ സിത്ര ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഭിലാഷ് കുമാർ, സിദ്ധിഖ് ഷാൻ, അരുൺ കുമാർ, സാബിത്, ഇർഷാദ്, മനാമ ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നവാസ് കുണ്ടറ, ഷഫീക് സൈഫുദ്ദീൻ, ഗീവർഗീസ് എന്നിവർ ഓപ്പൺ ഹൌസ് നിയന്ത്രിച്ചു.

അടുത്ത ആഴ്ച ഹിദ്ദ് ഏരിയയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൌസ് ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹിദ്ദ് ഏരിയ പ്രസിഡന്റ് സ്മിതീഷ് ഗോപിനാഥ് ( 33828091) , സെക്രെട്ടറി സജി കുളത്തിങ്കര (3884 3186 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News