ലഫ്ക്കിൻ (ടെക്സ്സസ്): കാലം ചെയ്ത പരിശുദ്ധ ബാവാ തിരുമേനിയുടെ അനുസ്മരണവും ഓർമ്മ കുർബ്ബാനയും റവ. ഫാ. ഐസക്ക് പ്രകാശിന്റെ പ്രധാന കാർമ്മികത്വത്തിലും, റവ.ഫാ. ഡോ. വി.സി. വർഗ്ഗീസ്, റവ. ഫാ. മാത്യൂസ് ജോർജ്ജ് എന്നിവരുടെ സഹകാർമ്മികത്വത്തിലും ലഫ്ക്കിൻ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ നടത്തപ്പെട്ടു.
വിശുദ്ധ കുർബ്ബാനക്കു ശേഷം നടന്ന അനുസ്മരണാ മീറ്റിംഗിൽ ഭദ്രാസന ഓഡിറ്റർ കോശി അലക്സാണ്ടർ അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ. ഡോ. ഫാ. വി.സി വര്ഗീസ്, ഫാ. ഐസക്ക് പ്രകാശ്, ഭദ്രാസന കൗൺസിലർ റോയി തോമസ്, ചാർളി വി. പടനിലം, എത്സൺ സാമുവൽ, ജറി കോരുത്, ജോർജ്ജ് കുന്നത്ത് എന്നിവർ അനുസ്മരണം നടത്തി. വികാരി റവ. ഫാ. മാത്യൂസ് ജോർജ് സ്വാഗതവും ട്രസ്റ്റി അലക്സാണ്ടർ കോശി കൃതഞ്ജതയും പറഞ്ഞു. നേർച്ച വിളമ്പോടെ സമംഗളം പര്യവസാനിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news