എസ്.ഐ.ഒ – പീപ്പിൾസ് ഫൗണ്ടേഷൻ പഠന സഹായ വിതരണം നടത്തി

കോഴിക്കോട്: എസ്.ഐ.ഒ – പീപ്പിൾസ് ഫൗണ്ടേഷൻ സംയുക്തമായി നടത്തുന്ന പുസ്തകപ്പച്ച പഠന സഹായ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി. ശാക്കിർ നിർവഹിച്ചു. എസ്.ഐ.ഒ കക്കോടി ഏരിയ പ്രസിഡന്റ് ജാസിർ ചേളന്നൂർ ഏറ്റുവാങ്ങി.

ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ 125ഓളം വിദ്യാർഥികൾക്കാണ് പഠന സഹായം വിതരണം നടത്തുന്നത്. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി നവാഫ് പാറക്കടവ്, സെക്രട്ടറിയേറ്റ് അംഗം ഷക്കീൽ കോട്ടപ്പള്ളി, കക്കോടി ഏരിയ സെക്രട്ടറി നിബ്രാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News