തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ചെർപ്പുങ്കൽ ചെല്ലാംകോട്ട് പരേതരായ സി.കെ. ചാക്കോയുടെയും ത്രേസ്യാമ്മ ജോസഫിന്റെയും മകൻ തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോർക്കിലെ സയോസെറ്റിൽ നിര്യാതനായി. സംസ്കാര ശിശ്രൂഷകൾ ജൂലൈ 20 ന് രാവിലെ 10 മണിക്ക് ഓൾഡ് ബേത്ത്പേജിലുള്ള സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് പള്ളിയിൽ ആരംഭിച്ച് സെന്റ് ചാൾസ് റിസറക്ഷന്‍ സെമിത്തേരിയിൽ സംസ്‌കരിക്കും.

ഭാര്യ: കെസ്സ് (യു.എസ് പോസ്റ്റൽ സർവീസ്) രാമപുരം പേരൂർക്കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: ജെറിക്സ് (വുഡ്ഹൾ ഹോസ്പിറ്റൽ, ന്യൂയോർക്ക്), കോളിൻസ് (സ്കാഡൺ ആൻഡ് സ്കാഡൺ ലോ ഫേം, ന്യൂയോർക്ക്).

ജാമാതാവ്: റോസ് മൂലൻ മൂഴയിൽ. കൊച്ചുമക്കൾ: ജോസഫ്, എല്ലിസ്.

സഹോദരങ്ങൾ: കുട്ടിയമ്മ ആറ്റുപുറത്ത്, (മുത്തോലി, പാലാ), മറിയ തറപ്പേൽ (ഭരണങ്ങാനം), അന്നമ്മ വള്ളുവശ്ശേരിൽ (കുറവിലങ്ങാട്), സി.ജെ. സ്കറിയ (ചേർപ്പുങ്കൽ), സി.ജെ.ജോർജ് (മുംബൈ), ജെസ്സി കപ്പടക്കുന്നേൽ (അരീക്കര).

അമേരിക്കയിൽ എത്തും മുൻപ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയിരിക്കെ സ്വയം വിരമിച്ച പരേതൻ കേരള, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി ശാഖകളിൽ സേവനം ചെയ്‌തിട്ടുണ്ട്‌. സർവീസിൽ ആയിരിക്കെ ട്രേഡ് യൂണിയൻ നേതാവായിരുന്ന പരേതൻ യൂണിയൻ മൂല്യങ്ങൾക്ക് വേണ്ടി നിലനിൽക്കുകയും നിരാഹാര സമരങ്ങൾ നടത്തുകയും മറ്റ് നിവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

സംസ്കാര ശിശ്രൂഷ വിവരങ്ങൾ :
Wake Service will be held at Park Funeral Chapels, 2175 Jericho Turnpike, New Hyde Park, NY 11040 on Monday the 19th of July 2021 from 5pm to 9pm.

Funeral Mass will be held at St. Mary’s Syro-Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804 on Tuesday the 20th of July 2021 commencing at 10 am.

Interment Service to follow at St. Charles Resurrection Cemeteries, 2015 Wellwood Avenue, Farmingdale NY 11735.

Contact Phone Numbers: 516 286 4633, 516 499 4337.

Print Friendly, PDF & Email

Related News

Leave a Comment