പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിയമ്മയും മരുമകളും തമ്മിലുള്ള വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു

പത്തനാപുരം (കൊല്ലം): വീട്ടില്‍ പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിയമ്മയും മരുമകളും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. വിളക്കുടി കോട്ടവട്ടം ജംഗ്ഷനില്‍ ജോമോന്‍ മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണ് മരിച്ചത്.

ശുചിമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ജയമോളുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു. ശുചിമുറിയില്‍ നിന്ന്
ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ജയമോളുടെ മകള്‍ കതകു തള്ളിത്തുറന്നു നോക്കിയപ്പോഴാണ് അമ്മ അവശ നിലയില്‍ നിലത്തു കിടക്കുന്നത് കണ്ടത്. ഉടന്‍ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു പത്തനാപുരത്തെ നടുക്കിയ സംഭവം. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായി അമ്മയുമായുള്ള തര്‍ക്കത്തിനിടയില്‍ ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ റെയില്‍വേയില്‍ ട്രാക്ക് മെയ്‌ന്റെയ്‌നര്‍ ആയ ഭര്‍ത്താവ് കഴുത്തിന് ഞെരിച്ച്‌ കൊന്നതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഇന്നലെ ജോമോന്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ജയമോള്‍ ശുചിമുറിയില്‍ കയറി.

മക്കള്‍: ദില്‍ന സാറ, ഫെബിന്‍ മാത്യു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment