ആറന്മുള ഉതൃട്ടാതി വള്ളം കളി: ഇത്തവണയും മത്സരങ്ങളില്ല; ആചാരപരമായി ജലഘോഷ യാത്ര നടത്തുമെന്ന് ആരോഗ്യ വകുപ്പ്

പത്തനംതിട്ട: കോവിഡ്-19 വ്യാപനം കണക്കിലെടുത്ത് ഇത്തവണയും തിരുവോണത്തോണി വരവേല്പ് ഉണ്ടാകില്ലെന്നും പകരം ആചാരപരമായി വള്ളം കളി നടത്തുമെന്ന് അധികൃതര്‍. അതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും അവര്‍ വ്യക്തമാക്കി. മത്സര ആരവമില്ലാതെയായിരിക്കും തിരുവോണ തോണി വരവേല്പ്. ആഘോഷങ്ങളെല്ലാം കോവിഡില്‍ ഇല്ലാതായപ്പോള്‍ ആചാരപരമായി തിരുവോണ തോണി വരവേല്പ് നടത്താനും ആറന്മുള ഉതൃട്ടാതി വള്ളം കളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.

ആഗസ്റ്റ് 21 നാണ് തിരുവോണത്തോണി വരവേല്പ്. കഴിഞ്ഞ വര്‍ഷം 20 പേര്‍ മാത്രമായിരുന്നു തോണിയില്‍. എന്നാല്‍, ഇത്തവണ 40 പേരെ പങ്കുടുപ്പിക്കും. പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡമനുസരിച്ച് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തിരിക്കണം.

ഇതിന് പുറമേ ആര്‍ടിപിസിആര്‍ പരിശോധനയയില്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കണം. രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇത് ബാധകമല്ല. തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ നടത്താനും നിശ്ചയിച്ചു.

ആഗസ്റ്റ് 15നു മുമ്പ് വീണ്ടും ഒരു അവലോകന യോഗം ചേരും. അതില്‍ പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തും. അഷ്ടമി രോഹിണി വള്ളസദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ അന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment