ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) നിര്യാതനായി

കാല്‍ഗറി: മല്ലപ്പള്ളി ചിറക്കടവില്‍ ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) നിര്യാതനായി. വിജയവാഡ സെയിന്റ് ഫ്രാന്‍സിസ് ഹൈസ്കൂള്‍ അദ്ധ്യാപകനായി വിരമിച്ച അദ്ദേഹം , മല്ലപ്പള്ളി മിനോലാക് പെയ്ന്റസ് ഉടമയായിരുന്നു. കൂടാതെ മല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി, മല്ലപ്പള്ളി കരിസ്മാറ്റിക് കണ്‍വെന്‍ഷന്‍ സെക്രട്ടറി, മല്ലപ്പള്ളി യൂണിറ്റ് വിന്‍സെന്റ് ഡി പോള്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതന്റെ ഭാര്യ എടത്വാ വള്ളപ്പുരയ്ക്കല്‍ റീത്താമ്മയാണ്.

മലയാളി കല്‍ച്ചറല്‍ അസോസിയേഷന്‍ കാല്‍ഗറിയുടെ (MCAC) സെക്രട്ടറിയായ എബ്രഹാം ഐസക്ക് , വര്‍ഗീസ് ഐസക്ക് (ടൊറോന്റോ), റോസ് മേരി (അയര്‍ലന്‍ഡ്), എലിസബേത്ത് (അബൂദാബി) എന്നിവര്‍ മക്കളും, ഗ്രേസ് മരിയ , ലിന്‍സി ബാബു, പോള്‍ ജോസഫ് , ഷാന്‍ സണ്ണി എന്നിവര്‍ മരുമക്കളുമാണ് .

സംസ്കാരം പിന്നീട് മല്ലപ്പള്ളി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്ക പള്ളിയില്‍. ബന്ധപ്പെടേണ്ട ഫോണ്‍ : +1 587 437 6615.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment