വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത അദ്ധ്യാപകനെ ഉടന്‍ അറസ്റ്റു ചെയ്യണം: ഫ്രറ്റേണിറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ലൈംഗിക ചൂഷണ പരാതി ഉയർന്ന അദ്ധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലേക്ക് വിദ്യാർത്ഥിനികൾ മാർച്ച് നടത്തി.

പരാതി നൽകി പത്ത് ദിവസം പിന്നിട്ടിട്ടും ഇതുവരെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നിസംഗത തുടർന്നാൽ ശക്തമായ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫസ്ന മിയാൻ പറഞ്ഞു. പോലിസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെങ്കിൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും യൂണിവേഴ്‌സിറ്റി അധികൃതർ ഈ വിഷയത്തിൽ ജാഗ്രതയോടെ വിഷയത്തെ കാണണമെന്ന് അവർ കൂട്ടിച്ചേർത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ്‌ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹാദി ഹസ്സൻ, വള്ളികുന്നു മണ്ഡലം സെക്രട്ടറി സജ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment