Flash News

ഫെഡറല്‍ ജഡ്ജിയെ വധിക്കുമെന്ന് ശബ്ദ സന്ദേശമയച്ച പ്രതിക്ക് 18 മാസം ജയില്‍ ശിക്ഷ

July 21, 2021 , പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ഫെഡറല്‍ ജഡ്ജിയെ വധിക്കുമെന്ന് ശബ്ദ സന്ദേശമയച്ച പ്രതിക്ക് 18 മാസം ജയില്‍ ശിക്ഷ വിധിച്ചു.

മുന്‍ പ്രസിഡന്റ് ട്രംപിന്റെ നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ മൈക്കിള്‍ ഫ്ലിന്നിനെതിരെയുള്ള ക്രിമിനല്‍ കേസ് കേള്‍ക്കുന്ന ഫെഡറല്‍ ജഡ്ജി എമിറ്റ് സള്ളിവനെ വധിക്കുമെന്ന് സന്ദേശമയച്ച ന്യൂയോര്‍ക്കില്‍ നിന്നുള്ള ഫ്രാങ്ക് കാപറുഡൊ (53) യ്ക്കാണ് ഫെഡറല്‍ കോടതി 18 മാസം ജയില്‍ ശിക്ഷ വിധിച്ചത്.

മേയ് മാസം ഒടുവിലാണ് ജഡ്ജിക്ക് സന്ദേശം ലഭിച്ചത്. ഭീഷണി തന്റെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും, ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നുവെന്നും, തന്റെ മക്കള്‍ തന്റെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും എമിറ്റ് പറഞ്ഞു.

ഫ്രാങ്കിന്റെ ഭീഷിണി ജഡ്നി സള്ളിവനെ മാത്രമല്ല മറ്റു ഫെഡറല്‍ ജഡ്ജിമാര്‍ക്കും അപകട സൂചന നല്‍കുന്നതാണെന്ന് തിങ്കളാഴ്ചയിലെ വിധി ന്യായത്തില്‍ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ട്രിവര്‍ മക്‌ഫേഡന്‍ പറഞ്ഞു. ഫെഡറല്‍ ജഡ്ജിയുടെ മറ്റു സ്റ്റാഫംഗങ്ങള്‍ക്കും ഈ ഭീഷണി ഭീതി ജനിപ്പിച്ചുവെന്നും വിധിയില്‍ പറയുന്നു.

സെന്‍ട്രല്‍ വെര്‍ജിനിയ റീജിയണല്‍ ജയിലില്‍ നിന്നും കോടതിയിലെത്തിയ ഫ്രാങ്ക് കഴിഞ്ഞ വര്‍ഷം തനിക്ക് വലിയൊരു അപകടം സംഭവിച്ചുവെന്നും, മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ഭീഷണി അയക്കുന്നതിനു മുമ്പ് മദ്യപിച്ചുരുന്നുവെന്നും കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കുകയും ചെയ്തു. അതിനുശേഷമാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top