ടെക്‌സസില്‍ നാലു പേര്‍ വെടിയേറ്റു മരിച്ചു; പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

ന്യൂ സമ്മര്‍ഫീല്‍ഡ് (ടെക്‌സസ്): ഈസ്റ്റ് ടെക്‌സസ് ഹോമിലെ നാലുപേര്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ചെറോക്കി കൗണ്ടി പോലീസ് അറിയിച്ചു. ജൂലൈ 20 ചൊവ്വാഴ്ചയാണ് മൊബൈല്‍ ഹോമില്‍ നാലു പേരുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ ഹോമിന് അടുത്തുള്ള വീട്ടില്‍ നിന്നും രാവിലെ അത്യാഹിത വിഭാഗത്തിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയതെന്ന് പറയുന്നു.

47 ഉം 18 ഉം വയസ്സുള്ള രണ്ടു പുരുഷന്മാരും, മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള രണ്ടു സ്ത്രീകളുമാണ് മരിച്ചത്. ഇവരില്‍ ഒരു സ്ത്രീയും പതിനെട്ടുകാരനും മാതാവും മകനുമാണെന്ന് ചെറോക്കി കൗണ്ടി ഷെറിഫ് ബ്രെന്റ് ഡിക്‌സണ്‍ പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ വാഹനവുമായാണ് കടന്നുകളഞ്ഞത്. ഏതു ദിശയിലേക്കാണ് ഇയാള്‍ പോയതെന്ന് വ്യക്തമല്ലെങ്കിലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സ്‌റ്റേറ്റ് ഹൈവേ 110 സൗത്ത് ഈസ്റ്റ് ട്രെയ്‌ലര്‍ റൂറല്‍ ഏരിയായിലാണ് സംഭവം. ചുവന്ന നിറത്തിലുള്ള ഡോഡ്ജ് ചലഞ്ചര്‍ (ലൈസെന്‍സ് പ്ലേറ്റ് LTV 9935) എന്ന വാഹനമാണ് പ്രതി ഓടിക്കുന്നതെന്നും, പ്രതിയുടെ കൈവശം ആയുധം ഉണ്ടായിരിക്കാമെന്നും പൊതുജനം വളരെ കരുതലോടെ ഇരിക്കണമെന്നും വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലീസ് സ്‌റ്റേഷനിലോ, 911 വിളിച്ചോ അറിയിക്കണമെന്നും ബ്രെന്റ് ഡിക്‌സണ്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News