തിരുവനന്തപുരം: കുണ്ടറയില്‍ എന്‍ സി പി നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രി പിണറായി വിജയന്, ഇരയെ അപമാനിക്കുകയും വേട്ടമൃഗത്തെ സംരക്ഷിക്കുന്ന നിലാപാടാണ് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു.
എന്‍ സി പി നേതാവിന്റെ പീഡനശ്രമത്തെക്കുറിച്ച് പെണ്‍കുട്ടി കൊടുത്ത പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന് തന്നെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് പറഞ്ഞത്. അതറിഞ്ഞിട്ടും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല. ഇതാണോ നീതി?
അതേസമയം, മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരിക്കും എന്ന് ഞാന്‍ കരുതിയിരുന്നില്ല എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കുപോലും മാധ്യമങ്ങള്‍ക്ക് മുന്പില് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇതാദ്യമായി, വിഷമം കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്. തെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രന് എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റിയ ഒരു പ്രവര്‍ത്തിയല്ല അദ്ദേഹം ചെയ്തത്. ആ സ്ഥാനത്തിന് അര്‍ഹനല്ലാത്ത വ്യക്തി രാജിവെച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടതെന്നും യുവതി തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ഇരയായ പെണ്‍കുട്ടി തന്നെ ഇത്തരം വിമര്‍ശനവുമായി രംഗത്ത് വന്നതോടെയാണ് ബിജെപി അദ്ധ്യക്ഷനും വിമര്‍ശനവുമായി വന്നത്. മുഖ്യമന്ത്രിയില്‍ നിന്നും നീതി കിട്ടിയില്ലെന്നു പെണ്‍കുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news