കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം; എസ്‌ആർ‌കെ കോളേജ് ചരിത്ര വിഭാഗം മേധാവി ഷഹരിയാർ അലിയെ ജയിലിലടച്ചു

ഫിറോസാബാദ് (ഉത്തർപ്രദേശ്): കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയ പ്രൊഫസറെ ഉത്തർപ്രദേശ് ഫിറോസാബാദിലെ കോടതിയിൽ കീഴടങ്ങിയതിനെ തുടർന്ന് ജയിലിലേക്ക് അയച്ചു. പ്രൊഫസർ ഷഹരിയാർ അലി അഡീഷണൽ സെഷൻസ് ജഡ്ജി അനുരാഗ് കുമാറിന് മുന്നില്‍ കീഴടങ്ങി ഇടക്കാല ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യാപേക്ഷ ജഡ്ജി റദ്ദാക്കിയതിനെത്തുടർന്നാണ് പ്രൊഫസറെ ജയിലിലേക്ക് അയച്ചത്.

വനിതാ-ശിശു വികസന മന്ത്രിക്കെതിരെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതിന് ഫിറോസാബാദ് പോലീസ് എസ്‌ആർ‌കെ കോളേജിലെ ചരിത്ര വിഭാഗം മേധാവി ഷഹരിയാർ അലിക്കെതിരെ മാർച്ചിൽ കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്ന് അറസ്റ്റ് തടയണമെന്ന ഇയാളുടെ ആവശ്യം സുപ്രീം കോടതി തള്ളി. അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളിയിരുന്നു.

പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു വാദം. എന്നാല്‍ ഈ വാദത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് കോളേജ് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment