ഡാളസ്: ഫെന്റണിൽ (Fentanyl) എന്ന വേദനസംഹാരി മരുന്ന് നിയമവിരുദ്ധമായി നിർമ്മിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന നിയമത്തിൽ ഗവർണർ ഗ്രെഗ് ഏബ്ബോട്ട് ജൂലൈ 21ന് ഒപ്പുവെച്ചു.
സംസ്ഥാനത്ത് സുലഭമായി വിൽപ്പന നടത്തുകയും, നിയമവിരുധമായി ഉണ്ടാക്കുകയും ചെയ്യുന്ന ഒരു മരുന്നായി മാറിയിരിക്കുകയാണ് ഫെന്റണിൽ (Fentanyl) എന്ന് ഗവർണർ തൻറെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് നിരവധി യുവജനങ്ങളും, മുതിർന്നവരും ഈ മരുന്നിന് അടിമകളായി മാറുകയും, അനേകർ കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് ഗവർണർ ആശങ്ക പ്രകടിപ്പിച്ചു.
ടെക്സാസ് ഡിപ്പാർട്ട്മെൻറ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ കണക്ക് പ്രകാരം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നിയമവിരുദ്ധമായി നിർമ്മിക്കപ്പെട്ട 320 പൗണ്ട് മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഈ കണക്ക് പ്രകാരം 71 ലക്ഷത്തോളം വരുന്ന യുവജനങ്ങളെയും, സ്ത്രീകളെയും, പുരുഷന്മാരെയും കൊലപ്പെടുത്താൻ ശക്തിയുണ്ട് എന്ന് ഗവർണർ വെളിപ്പെടുത്തി.
പുതിയ നിയമം അനുസരിച്ച് 4 മുതൽ 200 ഗ്രാം വരെ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ കൈവശം വയ്ക്കുന്നവർക്ക് പത്തു വർഷമോ അതിൽ കൂടുതലോ തടവ് ലഭിക്കുന്നതാണന്ന് ഗവർണർ ഏബ്ബോട്ട് ഒപ്പുവെച്ച നിയമത്തിൽ പറയുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news