ഇന്ത്യയിലെ ആദ്യ തത്സമയ ഇന്ററാക്ടീവ് ബിഡ്ഡിംഗ് ടി.വി. ഷോ ‘ബിസിംഗ’യുടെ അവതാരകനായി ഗോവിന്ദ് പത്മസൂര്യ മടങ്ങിയെത്തുന്നു

നടനായും ടെലിവിഷന്‍ അവതാരകനായും കഴിവ് തെളിയിച്ചിട്ടുള്ള ഗോവിന്ദ് പത്മസൂര്യ, സീ കേരളയില്‍ ബിസിംഗയുടെ ഇദംപ്രഥമമായ ടി.വി. ഷോയ്ക്കു വേണ്ടി അവതാരകന്‍ ആകുന്നു. മലയാള സിനിമയുടെ ജനപ്രിയ മുഖമായ ഈ നടന്‍, മുമ്പ് സീ കേരളയുടെ റിയാലിറ്റി ഷോ ആയ മിസ്റ്റര്‍ ആന്റ് മിസിസ്സില്‍ ഒരു ജഡ്ജായി എത്തിയിരുന്നു.

ബിസിംഗ ടി.വി. ഷോയില്‍ ബിസിംഗ മൊബൈല്‍ ആപ്പിലൂടെയും അതുപോലെ തന്നെ ഇതിനോടകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആളുകളുടെ ഒരു ഗ്രൂപ്പില്‍ നിന്ന് തെരഞ്ഞെടുത്തിട്ടുള്ള 6 പബ്ലിക് ബിഡ്ഡര്‍മാര്‍ക്കും സ്റ്റുഡിയോയില്‍ ഹാജരായിട്ടുള്ള ഒരു സെലിബ്രിറ്റി അതിഥിയും തമ്മിലുള്ള സ്റ്റുഡിയോയിലെ ഒരു ബിഡ്ഡിംഗ് ഗെയിമിലൂടെയുമുള്ള പ്രേക്ഷകര്‍ക്കായുള്ള ഇന്ററാക്ടീവ് ലൈവ് ബിഡ്ഡിംഗ് അടങ്ങിയിരിക്കുന്നു. വിവിധ ഇലക്ട്രോണിക്, ഹോം ഉത്പന്നങ്ങള്‍ക്ക് വ്യതിരിക്തവും ഏറ്റവും താഴ്ന്നതുമായ ബിഡ് വയ്ക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതാണ്. പങ്കെടുക്കുന്നതിനായി, മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും റെജിസ്റ്റര്‍ ചെയ്യുകയും വേണം. ജി.പി.യുടെ ബഹുമുഖ വ്യക്തിത്വവും വമ്പന്‍ ജനപ്രീതിയും സെലിബ്രിറ്റി അഥിതിയ്ക്കും പ്രേക്ഷകര്‍ക്കുമിടയില്‍ ഒരു മികച്ച രാസത്വരകമായി വര്‍ത്തിക്കുന്നതാണ്.

‘ബിസിംഗ ഒരു മൊബൈല്‍ ആപ്പ് മുഖേന തത്സമയ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്ന ടി.വി.യിലെ അത്തരത്തിലുള്ള ആദ്യ ഷോ ആണ്. ഇത് തത്സമയം കളിക്കാനും വമ്പന്‍ സമ്മാനങ്ങള്‍ നേടാനും ഞങ്ങളുടെ ചാനല്‍ പ്രേക്ഷകരെ പ്രാപ്തമാക്കുന്നതാണ്. ഈ ഷോയിലൂടെ ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു വേദി ഞങ്ങളൊരുക്കുകയാണ്, സന്തോഷ് ജെ നായര്‍, സീ കേരളം ബിസിനസ്സ് ഹെഡ്, പറഞ്ഞു.

‘ബിസിംഗയ്ക്കു വേണ്ടി ഒരു അവതാരകനായി മടങ്ങിയെത്തുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതിന്റെ ആശയം സവിശേഷമായതിനാലാണ് ഈ പ്രോജക്ട് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറായത്. എന്റെ കാണികളുമായി ഇടപഴകാനും അവരെ വീണ്ടും ആനന്ദത്തിലാക്കാനും ഞാന്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു,’ പത്മസൂര്യ പറഞ്ഞു.

”ഈ ഷോ ഓണ്‍ലൈനും ടി.വി. ഫോര്‍മാറ്റുകളും തമ്മിലുള്ള വിടവ് നികത്തുന്നതാണ്. ഈ ഷോ ടി.വി. ഫോര്‍മാറ്റില്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നതിനായി മുന്നോട്ടു പോകുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടമാണ്. ജി.പി. ഒരു മികച്ച അവതാരകനാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഷോയ്ക്ക് സൃഷ്ടിപരവും അതുപോലെ തന്നെ വിനോദപരവുമായ മാനം വര്‍ദ്ധിപ്പിക്കുന്നതാണ്. ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്റെ അവതാരകന്‍ എന്ന രീതിയിലുള്ള സാന്നിദ്ധ്യം ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്ന നേട്ടം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കുന്നതാണ്. അദ്ദേഹത്തെ ഈ ഷോയുടെ അവതാരകനായി ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,” ബിസിംഗയില്‍ നിന്നുള്ള പീയൂഷ് രാജ്ഗാര്‍ഹിയ പറഞ്ഞു.

ജി.പി. അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത് 2008ലാണ്. അന്നുമുതല്‍ അദ്ദേഹം തന്റെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയമായ പ്രകടനങ്ങളാണ് കാഴ്ച്ചവച്ചു കൊണ്ടിരിക്കുന്നത്. പ്രശസ്ത മലയാള ചിത്രമായ അടയാളങ്ങളിലെ മുഖ്യ കഥാപാത്രമായി വേഷമിട്ടുകൊണ്ടാണ് അദ്ദേഹം മലയാളം വ്യവസായത്തിലേക്ക് ചുവടുവച്ചത്. അത് അരവിന്ദ് വേണുഗോപാല്‍ എം.ജി. ശശിയുടെ സംവിധാനത്തില്‍ നിര്‍മ്മിച്ച ജീവിതവും സാഹിത്യവും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ചലച്ചിത്രമായിരുന്നു. ഈ ചലച്ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

തമിഴിലെയും (കീ) തെലുങ്കിലെയും (വൈകുന്തപുരമുലൂ) അദ്ദേഹത്തിന്റെ അരങ്ങേറ്റ പ്രോജക്ടുകളും വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അഭിനയത്തിനു പുറമേ, നിരവധി ടി.വി. പരിപാടികളുടെ അവതാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പരിശീലനം സിദ്ധിച്ച ഒരു കര്‍ണാടിക് സംഗീതജ്ഞന്‍ എന്ന നിലയില്‍ നിര്‍മന എന്ന സംഗീത ആല്‍ബത്തിലൂടെ അദ്ദേഹം ഗാനരംഗത്തും ചുവടുവച്ചിട്ടുണ്ട്. ഈ ഷോ 2021 ഓഗസ്റ്റ് 7ന് വൈകുന്നേരം 6 മണി മുതല്‍ സീ കേരളയില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുന്നതാണ്.

Print Friendly, PDF & Email

Related News

Leave a Comment