കോവിഡ് വാക്സിനേഷന്‍ ശരിയായ രീതിയിലാണ് നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സംസ്ഥാനത്ത് മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ 33.13 കോടി പേർക്ക് ആദ്യ ഡോസും 8.51 കോടി പേർക്ക് ഇതുവരെ ഡോസും നൽകിയിട്ടുണ്ട്.

“സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ 100 ശതമാനം പേരും ആദ്യ ഡോസും 82 ശതമാനം പേർ രണ്ടാം ഡോസും എടുത്തു കഴിഞ്ഞു. 2021 ജനുവരി 16 മുതൽ സംസ്ഥാനം കോവിഡ് വാക്സിൻ കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് കുത്തിവയ്പ്പ് നടത്തുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

2021 മെയ് 1 മുതൽ പുതിയ വാക്സിനേഷൻ തന്ത്രം നടപ്പിലാക്കിയതോടെ രാജ്യത്തെ മൊത്തം വാക്സിൻ ഉൽപാദനത്തിന്റെ 25% സ്വകാര്യമേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വകാര്യ സെന്‍ററുകളോട് നിര്‍മാതാക്കളില്‍ നിന്ന് കോവിഷീല്‍ഡിന് 600 രൂപയും ജിഎസ്ടിയും കൊവാക്സിന് 1200 രൂപയും ജി എസ് ടിയും എന്ന നിരക്കില്‍ നേരിട്ട് വാക്സിന്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വാക്സിന്‍ വാങ്ങുന്നതിനായി മന്ത്രാലയം ജൂലൈ മുതല്‍ പുതിയ സംവിധാനം നടപ്പാക്കി.

പുതിയ സംവിധാനം അനുസരിച്ച് സ്വകാര്യ സെന്‍ററുകള്‍ കോവിന്‍ പോര്‍ട്ടല്‍ വഴി വാക്സിനായി ഓര്‍ഡര്‍ നല്‍കുകയും നിര്‍മ്മാതാവിന് കോവിന്‍ വഴിയല്ലാതെ നേരിട്ട് പണമടയ്ക്കുകയും ചെയ്യണം. പുതിയ നയമനുസരിച്ച് 289 ആശുപത്രികള്‍ പുതുതായി ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്.

ജൂലൈ 19 വരെ 2,01,320 ഡോസുകൾക്ക് ഇതുവരെ സംസ്ഥാന ശൃംഖല വഴി വിതരണം ചെയ്യാനുള്ള ഓർഡറുകൾ ലഭിച്ചു.

Print Friendly, PDF & Email

Leave a Comment