ഇന്ത്യയിലെ പുരുഷ-വനിതാ ജോഡി 10 മീറ്റർ എയർ റൈഫിൾസിൽ മെഡൽ വേട്ട ശനിയാഴ്ച ആരംഭിക്കും

ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ അപുർവി ചന്ദേല, എലവേനില്‍ വലരിവന്‍ (വനിതാ വിഭാഗം), സൗരഭ് ചൗധരി, അഭിഷേക് വര്‍മ്മ (പുരുഷ വിഭാഗം) എന്നിവരാണ് ഇന്ത്യയുടെ 10 മീറ്റർ എയർ റൈഫിൾ മെഡൽ വേട്ട ആരംഭിക്കുന്നത്. നാലുപേരും ഗെയിംസിൽ നിന്ന് മെഡലുകൾ നേടുന്നതിനുള്ള ഇന്ത്യയുടെ മികച്ച പ്രതീക്ഷകളാണ്.

പരിചയസമ്പന്നയായ അപുർവിയും, ലോക ഒന്നാം നമ്പർ യുവ താരമായ എലവേനിലും വളരെ കടുപ്പമേറിയ മത്സരമാണ് നേരിടുന്നത്. മികച്ച പ്രകടന൦ നടത്തി യോഗ്യതാ മത്സരത്തിൽ 49 ഷൂട്ടർമാരിൽ നിന്ന് മികച്ച എട്ട് എന്ന ഫൈനൽ കളത്തിലേക്ക് അവർ പ്രവേശിക്കാനാകും ശ്രമിക്കുക. സൗരഭ് ചൗധരിയും അഭിഷേക് വർമ്മയും 36 പേരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇതേ ലക്ഷ്യത്തോടെ ആകും കളത്തിലിറങ്ങുക.

യോഗ്യതാ റൗണ്ടിൽ 75 മിനിറ്റിനുള്ളിൽ‌ 60 ഷോട്ടുകൾ‌ ആണ് ഉള്ളത്. കൂടാതെ സ്കോറിംഗിൽ 10.9 ആണ് മികച്ച ഷോട്ട്.

Print Friendly, PDF & Email

Leave a Comment