അമേരിക്കൻ സൈനികർക്കിടയിൽ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്നതില്‍ പെന്റഗണ് ആശങ്ക

വാഷിംഗ്ടണ്‍: വിദൂര രാജ്യങ്ങളില്‍ രണ്ടു പതിറ്റാണ്ടായി തുടർച്ചയായ യുദ്ധങ്ങൾക്ക് ശേഷം യുഎസ് സൈനികരില്‍ ആത്മഹത്യാ പ്രേരണ വര്‍ദ്ധിക്കുന്നതില്‍ പെന്റഗണ്‍ ആശങ്ക പ്രകടിപ്പിച്ചു.

ലോകമെമ്പാടും യുഎസ് സൈനികരെ വിന്യസിക്കാനുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും, അത്തരം ആവശ്യങ്ങള്‍ സൈനികരില്‍ ഗുരുതരമായ മാനസികരോഗങ്ങൾക്ക് കാരണമാകുമെന്നും, അത് പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നതാണെന്നും പറയുന്നു.

യുഎസ് മിലിട്ടറിയിലെ ജീവിതത്തിന്റെ പ്രവചനാതീതതയും കപ്പലുകളും യുദ്ധവിമാനങ്ങളും വിദേശ നിയമനങ്ങൾക്കായി കമാൻഡർമാരിൽ നിന്നുള്ള നിരന്തരമായ ആവശ്യവും സൈനികരുടെ സാന്നിധ്യവും ആശങ്കപ്പെടുത്തുന്നു എന്ന് പ്രതിരോധ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫോർ സ്റ്റാർ ഓഫീസർമാരുടെ മേൽനോട്ടത്തിൽ യുഎസ് സർക്കാർ ലോകത്തെ വിവിധ വിഭാഗങ്ങളായി വിഭജിച്ചു. അഫ്ഗാനിസ്ഥാനും ഇറാഖും ഉൾപ്പെടുന്ന സെൻട്രൽ കമാൻഡിനുള്ള ഡിമാൻഡ് ക്രമേണ കുറഞ്ഞുവെങ്കിലും മറ്റ് കമാൻഡുകൾക്ക് മുൻ‌തൂക്കം നല്‍കി, പ്രത്യേകിച്ച് ചൈനീസ് സ്വാധീനം വർദ്ധിച്ചതോടെ, റിപ്പോർട്ടിൽ പറയുന്നു.

ചൈന ഇന്തോ-പസഫിക് കമാൻഡിന് കീഴിൽ വരുമ്പോൾ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ കമാൻഡർമാർ തങ്ങളുടെ പ്രദേശങ്ങളിലെ ചൈനീസ് സ്വാധീനത്തെ ഉദ്ധരിച്ച് കൂടുതൽ സേനയെ വിന്യസിക്കുന്നതിനെ ന്യായീകരിക്കുന്നു.

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇടയ്ക്കിടെ ചൈനയെ പെന്റഗണിന്റെ “പേസിംഗ് ചലഞ്ച്” എന്ന് വിളിക്കാറുണ്ട്, ബീജിംഗിനെക്കാൾ കൂടുതല്‍ സൈന്യത്തിന്റെ എണ്ണം നിലനിർത്തേണ്ടതുണ്ട്. പക്ഷേ, ആ ചുമതലയ്ക്കായി ആവശ്യമുള്ള സൈനികരെ കിട്ടാനില്ല.

യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് മേധാവി ജനറൽ ജെയിംസ് മക്കോൺവില്ലെ പറയുന്നതനുസരിച്ച് ഏകദേശം 485,000 സൈനികർ സജീവമായ ഡ്യൂട്ടിയിലുണ്ട്. അതേസമയം 540,000 മുതൽ 550,000 വരെ സൈനികരെ ആവശ്യമുണ്ട്താനും.

ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം, യുഎസ് സൈനികരിൽ വലിയൊരു വിഭാഗം സമീപ വർഷങ്ങളിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി. നീണ്ട വിദേശ ദൗത്യങ്ങളാണ് അവരെ ആ നിലയില്‍ എത്തിച്ചത്.

Print Friendly, PDF & Email

Leave a Comment