റവ. ഡോ. ജോബി മാത്യുവിന് ഹൂസ്റ്റണിൽ സ്വീകരണം നൽകി

ഹ്യൂസ്റ്റൺ: സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഹ്യൂസ്റ്റൺ പാരിഷ് വികാരിയായി നിയമിതനായ റവ. ഡോ. ജോബി മാത്യുവിന് സ്വീകരണം നൽകി.

ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാമാണ് 2021 മാർച്ച് 21ന് ഇദ്ദേഹത്തിന് നിയമനം നൽകിയത്.

1996ൽ മധ്യപ്രദേശിൽ മിഷനറിയായി പ്രവർത്തനം തുടങ്ങിയ റവ. ജോബി 2014 ൽ പി.എച്ച്.ഡി കരസ്ഥമാക്കി. 2014 മുതൽ നാളിതുവരെ ഇന്ത്യയിൽ തന്നെയായിരുന്നു റവ. ജോബി മാത്യുവിന്റെ മിഷ്യൻ പ്രവർത്തനം.

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയാണ് റവ. ഡോ.ജോബി മാത്യു.

ഭാര്യ: അഞ്ജു ചുണ്ടാട്ട്, മക്കൾ: എമി, അക്സ, അബിയ.

ഹ്യൂസ്റ്റൺ ഇൻറർകോണ്ടിനെന്റല്‍ എയർപോർട്ടിൽ വൈസ് പ്രസിഡണ്ടും, കമ്മറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News