അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ഭാഗ്യം ഒന്‍പതു വയസ്സുകാരി ഹിദയെ താരമാക്കി…!

സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുന്നത് ഒരു മഹാഭാഗ്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന അവസരം തനിക്ക് കിട്ടിയ അംഗീകാരമാണെന്ന് വിശ്വസിക്കുന്ന നലാം ക്ലാസ്സുകാരി ഹിദ ഇപ്പോള്‍ ത്രില്ലിലാണ്. ‘മാലിക്’ എന്ന ചിത്രത്തില്‍ അവസാന രംഗത്തുള്ള ഹിദ പാടിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മലപ്പുറം ചോക്കാടു സ്വദേശിയായ നാലാം ക്ലാസുകാരി ഹിദയാണ് മനോഹരമായി ആ വരികള്‍ പാടിയത്.

ഗായികയായ സഹോദരി റിഫ മോളുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനായി സംഗീത സംവിധായകന്‍ ഹനീഫ മുടിക്കോടിന്റെ സ്റ്റുഡിയോയിലേക്ക് സഹോദരിക്ക് കൂട്ടു പോയതായിരുന്നു ഹിദ. എന്നാല്‍, അവിടെ വെച്ച് ഹിദയെക്കൊണ്ട് നാലു വരി പാടിക്കുകയായിരുന്നു. അന്ന് ഹിദയ്ക്ക് അറിയില്ലായിരുന്നു അത് മാലിക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് താന്‍ പാടിയതെന്ന്. മാലിക്ക് കണ്ടവരെല്ലാം അവസാനഭാഗത്തെ കവാലി സംഗീതം ഏറ്റെടുത്തു. സിനിമ ഹിറ്റായതിനൊപ്പം പാട്ടും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

സമൂഹ മാദ്യമങ്ങളില്‍ ഒന്നടങ്കം ഈ പാട്ടിന്റെ തരംഗമാണ് ഇപ്പോള്‍. ഹിദയും കുടുംബവും സ്വപ്നത്തില്‍ പോലും കരുതിയില്ല മാസങ്ങള്‍ക്ക് മുന്‍പ് പാടിയ വരികള്‍ സിനിമയിലെത്തുമെന്നോ അത് ഇത്രത്തോളം വൈറലാകുമെന്നോ….! അന്ന് ഹിദയേക്കൊണ്ടു നാലു വരിപാടിച്ച് റെക്കോര്‍ഡ് ചെയ്തിരുന്നത് മാസങ്ങള്‍ക്കിപ്പുറം സിനിമയില്‍ വന്നതിന്റെ ഞെട്ടലിലാണ് ഹിദ.

ചോക്കാട് മമ്പാട്ടു മൂലയിലെ കെ.ടി. സക്കീര്‍ – റുക്സാന ദമ്പതികളുടെ മൂന്നു പെണ്‍മക്കളില്‍ ഇളയവളാണ് ഹിദ. നിര്‍ധന കുടുംബമായതിനാല്‍ സംഗീതരംഗത്ത് ശാസ്ത്രീയമായ പഠനമോ പരിശീലനമോ ഹിദയ്ക്ക് ലഭിച്ചിട്ടില്ല. മമ്പാട്ടു മൂല ഗവ: എല്‍പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. സ്‌കൂളിലെ അധ്യാപിക ദീപികടീച്ചര്‍ ഹിദയുടെ സ്വരമാധുര്യം തിരിച്ചറിഞ്ഞ് പരിശീലനം നല്‍കിയതാണ് ഈ കൊച്ചു മിടുക്കിക്ക് പ്രോല്‍സാഹനമായത്.

മകളുടെ നേട്ടം കുടുംബത്തിനും അപ്രതീക്ഷിതമായി. ഓണത്തിന് റിലീസിലാകാനിരിക്കുന്ന നാദിര്‍ഷ സംവിധാനം ചെയ്ത ജയസൂര്യ നമിദ പ്രമോദ് ചിത്രമായ ഗാന്ധി സ്‌ക്യയര്‍ എന്ന ചിത്രത്തില്‍ ഹിദ പാടിയ ഒരു മുഴുനീളന്‍ പാട്ടാണ് ഇനി പുറത്തുവരാനുള്ളത്.

Print Friendly, PDF & Email

Leave a Comment