കേരളത്തില്‍ വ്യാപകമായ കനത്ത മഴയും ശക്തിയായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത കേരള തീരത്ത് നിന്ന് 55 കിലോമീറ്റർ വേഗതയിൽ എത്താൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കാലവർഷം സജീവമാക്കിയത്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ മലപ്പുറം, ഇടുക്കി, പാലക്കാട്, എന്നീ ജില്ലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും കൃഷി നാശവുമുണ്ടായി. മലയോര മേഖലയില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. കൊങ്കൻ മേഖലയിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുമായി 150 ലേറെ മരണം സംഭവിച്ചു. മഹാരാഷ്ട്രയിൽ മാത്രം 138 പേർ മരിച്ചു.

ഇന്ന് രാവിലെ മുതൽ കനത്ത മഴയ്ക്ക് കുറവുണ്ട്. വെള്ളക്കെട്ട് കുറഞ്ഞാൽ കൊങ്കണിലേക്കുള്ള ട്രെയിൻ സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. മുംബൈ, ഗോവ, ബാംഗ്ലൂർ, പൂനെ ദേശീയപാതകളിൽ വാഹനങ്ങൾ പ്രവേശിക്കാൻ തുടങ്ങി.

Print Friendly, PDF & Email

Related News

Leave a Comment