ഈ വര്‍ഷത്തെ ഓണക്കിറ്റിലും അഴിമതി; മാനദണ്ഡങ്ങള്‍ ലംഘിച്ച് സേമിയ വിതരണത്തിന് ടെന്‍ഡര്‍ നല്‍കിയതായി ആരോപണം

കണ്ണൂർ : കഴിഞ്ഞ തവണ മലയാളികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം ഓണക്കിറ്റിൽ ലഭിച്ചെങ്കിൽ, ഇത്തവണ അത് പായസത്തിന്റെ രൂപത്തിൽ വരാൻ സാധ്യതയുണ്ടെന്ന് സൂചന. കഴിഞ്ഞ കൊല്ലം ഓണക്കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം വിതരണം ചെയ്ത വിവാദ കമ്പനിയായ ഹഫ്സർ ട്രേഡിംഗ് കമ്പനിക്ക് എല്ലാ ഇ-ടെണ്ടർ മാനദണ്ഡങ്ങളും ലംഘിച്ച് സെമിയ വിതരണത്തിനായി സപ്ലൈകോ ഓര്‍ഡര്‍ അയച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിന്നാലു ജില്ലകളിലും ഹഫ്സറിന് വിതരണ അനുമതി ഉണ്ട്.

ഒന്നാം സ്ഥാനത്തെത്തിയ വിതരണക്കാരന്റെ അളവു വെട്ടിക്കുറച്ചാണ് ടെൻഡറിൽ 2 മുതൽ 5 വരെ സ്ഥാനം നേടിയ ഹഫ്സറിനു വിതരണ അനുമതി നൽകിയത്. സപ്ലൈക്കോയുടെ ടെൻഡറിൽ ഒരു ജില്ലയിലും ആദ്യ സ്ഥാനത്ത് (എൽ -1: ഏറ്റവും കുറഞ്ഞ വില ക്വോട്ട് ചെയ്ത കമ്പനി) എത്താത്ത കമ്പനിയെ ഉൽപന്ന വിതരണത്തിന് ഏൽപ്പിക്കുന്നതു വലിയ അഴിമതിക്കായി ആണെന്നും ആക്ഷേപമുണ്ട്.

സർക്കാരിന്റെ ഓണക്കിറ്റിനെ വിവാദത്തിലാക്കിയ ഹഫ്സർ ട്രേഡിങ് കമ്പനിക്കുവേണ്ടി സപ്ലൈകോ നടത്തിയത് ടെൻഡർ വ്യവസ്ഥകളുടെയും അഴിമതി തടയാനുള്ള സെൻട്രൽ വിജിലൻസ് കമ്മിഷന്റെ ഉത്തരവുകളുടെയും ലംഘനം.

റജിസ്റ്റർ ചെയ്ത ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ മാത്രമേ വിതരണം ചെയ്യാവൂ എന്നു സപ്ലൈകോ ടെൻഡർ വ്യവസ്ഥയിൽ പറയുന്നുണ്ട്. എന്നാൽ ഹഫ്സറിന്റെ സേമിയ ബ്രാൻഡഡ് ഉൽപന്നം അല്ല. ടെൻഡറിലും പർച്ചേസ് ഓർഡറുകളിലും ബ്രാൻഡ് പേര് പരാമർശിക്കുന്നില്ല. കഴിഞ്ഞ ഓണക്കിറ്റിലെ പപ്പടത്തിനും റജിസ്റ്റർ ചെയ്ത ബ്രാൻഡ് നാമം ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിൽ നിർമിച്ച പപ്പടം ‘കേരള പപ്പടം’ എന്ന പേരിൽ വിതരണം ചെയ്യുകയും ചെയ്തു. മോശം ഉൽപന്നം ഇത്തവണത്തെ കിറ്റിലും ഇടംപിടിക്കാനുള്ള സാധ്യതയാണ് ഈ നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്.

ഓരോ ജില്ലയ്ക്കും പ്രത്യേക അളവ് ടെണ്ടറില്‍ വ്യക്തമാക്കുന്നുണ്ട്. കരാര്‍ ലഭിക്കുന്ന വിതരണക്കാർ ആ ജില്ലയ്ക്ക് ആവശ്യമായ മുഴുവൻ ഉൽപ്പന്നവും നൽകുന്നതിന് ഉത്തരവാദികളാണ്. ഇല്ലെങ്കിൽ നിയമനടപടി നേരിടണം. സേമിയയ്ക്കുള്ള ടെൻഡറിൽ ഒന്നാമതെത്തിയ (എൽ–1) കമ്പനി ക്വോട്ട് ചെയ്ത വിലയിൽ എല്ലാ ജില്ലകളിലേക്കും ഉൽപന്നം നൽകാമെന്നു വ്യക്തമാക്കി ടെൻഡർ ഫോമിൽ ഒപ്പിട്ടു നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കിറ്റ് നൽകാൻ 9.10 ലക്ഷം പാക്കറ്റ് ആവശ്യമുണ്ട്. എന്നാൽ ടെൻഡറിൽ ആദ്യമെത്തിയ കമ്പനിക്ക് 2.19 ലക്ഷം പാക്കറ്റുകളുടെ വിതരണത്തിനുള്ള ഓർഡർ മാത്രമാണു നൽകിയത്. ഹഫ്സറിൽ നിന്ന് 1.04 ലക്ഷം പാക്കറ്റിനും ഓർഡർ നൽകി.

എൽ-1 കമ്പനി ഉൽപന്നം വിതരണം ചെയ്യാതിരുന്നാൽ എൽ-2 കമ്പനിയിൽ നിന്നാണ് ഉൽപന്നം വാങ്ങേണ്ടത്. എന്നാൽ, കണ്ണൂർ ജില്ലയിൽ എൽ-3 സ്ഥാനത്തുള്ള ഹഫ്സറിന് ഓർഡർ നൽകാനായി രണ്ടാമതുള്ള (എൽ-2) കോഴിക്കോട് ആസ്ഥാനമായ സതീഷ് കുമാർ ബ്രദേഴ്സിനെ ഒഴിവാക്കി.

ടെൻഡറിൽ ഒന്നാമതെത്തിയ കമ്പനി ക്വോട്ട് ചെയ്ത വിലയിലാണ് ഹഫ്സറിനും പർച്ചേസ് ഓർഡർ നൽകിയിരിക്കുന്നത്. എന്നാൽ എൽ–2 കമ്പനി ക്വോട്ട് ചെയ്ത വിലയിൽ ഉൽപന്നം വാങ്ങുകയും സപ്ലൈക്കോക്ക് കൂടുതൽ ആയി മുടക്കേണ്ടി വന്ന തുക ഒന്നാമതെത്തിയ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നുമാണു നിയമം.

എൽ-1 കമ്പനിയുമായി മാത്രമേ വിലയുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ പാടുള്ളൂ എന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ഉത്തരവു നിലനിൽക്കുന്നുണ്ട്. ഇതും അത്യാവശ്യ സന്ദർഭമാണെങ്കിൽ മാത്രം. അഴിമതി തടയുന്നതിനായാണ് ഈ നിയമമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും അഞ്ചാം സ്ഥാനത്തുവരെയെത്തിയ ഹഫ്സറുമായി സപ്ലൈകോ കൂടിയാലോചന നടത്തി. വയനാട് ജില്ലയിൽ ടെൻഡറിൽ ഹഫ്സർ അഞ്ചാം സ്ഥാനത്താണ് (എൽ–5).

സർക്കാരിന്റെ ഓണക്കിറ്റിനെ വിവാദത്തിലാക്കിയ ഹഫ്സർ ട്രേഡിങ് കമ്പനിക്കുവേണ്ടി സപ്ലൈകോ നടത്തിയത് ടെൻഡർ വ്യവസ്ഥകളുടെയും അഴിമതി തടയാനുള്ള സെൻട്രൽ വിജിലൻസ് കമ്മിഷന്റെ ഉത്തരവുകളുടെയും ലംഘനമാണ്. റജിസ്റ്റർ ചെയ്ത ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ മാത്രമേ വിതരണം ചെയ്യാവൂ എന്നു സപ്ലൈകോ ടെൻഡർ വ്യവസ്ഥയിൽ പറയുന്നുണ്ട്. ഹഫ്സറിന്റെ സേമിയ ബ്രാൻഡഡ് ഉൽപന്നം അല്ല. ടെൻഡറിലും പർച്ചേസ് ഓർഡറുകളിലും ബ്രാൻഡ് പേര് പരാമർശിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പപ്പടം കേരളത്തില്‍ നിര്‍മ്മിച്ച കമ്പനിയുടെ രജിസ്‌ട്രേഡ് പേര് ഉണ്ടായിരുന്നില്ല. പകരം തമിഴ്നാട്ടിൽ നിർമ്മിച്ച പപ്പടം ‘കേരള പപ്പടം’ എന്ന ലേബലിലാണ് വിതരണം ചെയ്തത്. ഇത്തവണയും നിലവാരം കുറഞ്ഞ ഉല്പന്നങ്ങള്‍ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.

Print Friendly, PDF & Email

Leave a Comment