ആലപ്പുഴയില്‍ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് യുവതിയുടെ സഹോദരീ ഭര്‍ത്താവിന്റെ മൊഴി

ആലപ്പുഴ: തന്റെ ഭാര്യാസഹോദരിയായ ഹരികൃഷ്ണയെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് പ്രതി രതീഷ് പോലീസിനോട് കുറ്റസമ്മതം നടത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്ക്കാലിക നഴ്സായ ഹരികൃഷ്ണ (25) ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകുന്ന വഴി തങ്കിക്കവലയില്‍ വെച്ചാണ് രതീഷ് തന്റെ വീട്ടിലേക്ക് സ്കൂട്ടറില്‍ കൊണ്ടുപോകുന്നത്. അവിടെ വെച്ചാണ് രതീഷ് ഹരികൃഷ്ണയെ പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഹരികൃഷ്ണ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരി ഭര്‍ത്താവ് രതീഷ് അറസ്റ്റിലായത്.

സഹപ്രവര്‍ത്തകനായ യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ച് രതീഷ് ചോദിക്കുകയും മര്‍ദ്ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി.

ഇതെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇതായിരുന്നു പോലീസിന് നല്‍കിയ രതീഷിന്റെ മൊഴി. തലയ്ക്കിടിയേറ്റപ്പോള്‍ തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നാണ് പോലീസ് പറയുന്നത്. ഹരിക്യഷ്ണയെ രണ്ട് വര്‍ഷമായി രതീഷ് ശല്യം ചെയ്തിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.

Print Friendly, PDF & Email

Leave a Comment