ഷുഗര്‍ലാന്റിന് അഭിമാനമായി സിമോണ്‍ മാനുവേലിന് ഒളിമ്പിക്സ് മെഡല്‍

ഷുഗര്‍ലാന്‍ന്റ് : ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റില്‍ നിന്നുള്ള സിമോണ്‍ മാനുവേലിന് ടോക്കിയോ ഒളിമ്പിക്‌സ് 4×100 ഫ്രീ സ്റ്റൈല്‍ റിലേയില്‍ ഓട്ടു മെഡല്‍

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ ഗോള്‍ഡ് മെഡല്‍ നേടിയപ്പോള്‍ നേരിയ വ്യത്യാസത്തിനാണ് മാനുവേലിന് വെള്ളി മെഡല്‍ നഷ്ടപ്പെട്ടത്. കാനഡ വെള്ളി മെഡല്‍ കരസ്ഥമാക്കി .

ഹൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്റ് ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് സിമോണ്‍ ആഷ്‌ലി മാനുവേല്‍ 1996 ആഗസ്റ്റ് 2 നാണ് ജനിച്ചത് . ചെറുപ്പത്തില്‍ തന്നെ നീന്തല്‍ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ മാനുവേല്‍ 2016 റിയോ ഒളിമ്പിക്‌സില്‍ 2 ഗോള്‍ഡ് മെഡലും 2 സില്‍വര്‍ മെഡലും നേടിയിരുന്നു.

100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ കനേഡിയന്‍ താരവുമായി തുല്യത പാലിച്ചുവെങ്കിലും, അമേരിക്കയിലെ വ്യക്തിപര ഗോള്‍ഡ് മെഡല്‍ നേടിയ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയെന്ന ബഹുമതി ഇവര്‍ക്കു ലഭിച്ചിരുന്നു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി, സ്റ്റീഫന്‍ എഫ് ഓസ്റ്റിന്‍ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഷുഗര്‍ലാന്റില്‍ ജനിച്ച് ഒളിമ്പിക് മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത സീമോന്‍ മാനുവേല്‍ ഹ്യൂസ്റ്റണിന് അഭിമാനമാണ്.

ഇനി നീന്തല്‍ മത്സരങ്ങളില്‍ 50 മീറ്ററില്‍ നേട്ടം കൈവരിക്കാനാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment