ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്സ് കോര്‍ണര്‍ പരിപാടി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘കിഡ്സ് കോര്‍ണര്‍’ പരിപാടി എല്ലാ മാസവും നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 31-ന് സി.എം.എ.ഹാളില്‍ വെച്ച് (834 E.Rand Rd. Mount Prospect, IL.) വൈകീട്ട് 7:00 മണിക്ക് നടത്തുന്നു.

പ്രസ്തുത പരിപാടിയില്‍ മേഗന്‍ മനോജ് പൊതു സംസാര പരിശീലന ക്ലാസ് നയിക്കും. നിരവധി പബ്ലിക് സ്പീക്കിംഗ് ടൂര്‍ണമെന്റുകളില്‍ സ്റ്റേറ്റ് ലെവലില്‍ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭയായ വ്യക്തിയാണ്. തദവസരത്തില്‍ കഴിഞ്ഞ പ്രാവശ്യം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ സാറ അനിലിന്റെ നേതൃത്വത്തില്‍ യോഗ ക്ലാസും നടക്കുന്നതാണ്.

കിഡ്സ് കോര്‍ണര്‍ പരിപാടിയില്‍ എല്ലാ കുട്ടികളും പ്രയോജനപ്പെടുത്തുന്നതിനായി മാതാപിതാക്കള്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജെസ്സി റിന്‍സി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ് 847-477-056), ജോഷി വള്ളിക്കളം (സെക്രട്ടറി-312 685-6749) എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment